
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ചോരയൊലിപ്പിക്കുന്ന വെട്ടിമാറ്റിയ തലയുമായി ഫോട്ടോയ്ക്ക് പോസ് ചെയ്ത ടെലിവിഷന്‍ താരത്തിനെതിരേ രൂക്ഷ വിമര്‍ശനം. സിഎന്‍എന്‍ ചാനലിന്റെ വിഖ്യാത കൊമേഡിയന്‍ താരം കാത്തി ഗ്രിഫിനാണ് വിവാദത്തിലായത്്. ഫോട്ടോ പുറത്ത് വരികയും വൈറലായി ചര്‍ച്ചാ വിഷയമാകുകയും ചെയ്തതോടെ സിഎന്‍എന്‍ താരത്തെ പണിയില്‍ നിന്നും പുറത്താക്കുകയും ചെയ്തു. ട്രംപിന്റെ കുടുംബാംഗങ്ങളും ഫോട്ടോയ്ക്കും വീഡിയോയ്ക്കുമെതിരേ ആഞ്ഞടിച്ചു തുടങ്ങിയിരിക്കുയാണ്.
ഗ്രിഫിന് അവതാരകന് ആന്ഡേഴ്സണ് കൂപ്പര്‍ക്കൊപ്പം പ്രത്യക്ഷപ്പെടുന്ന സിഎന്‍എന്നിന്റെ വാര്‍ഷിക പരിപാടിയായ ഒവര്‍ ന്യൂ ഈയര്‍ ഈവ് പ്രോഗ്രാമില്‍ നിന്നും ഗ്രിഫിനെ പുറത്താക്കി. കരാര്‍ തന്നെ ചാനല്‍ റദ്ദു ചെയ്തു. വാര്‍ത്തയ്ക്ക് ശേഷം ഡി ലിസ്റ്റ് സെലിബ്രിട്ടി പബ്ളിസിറ്റി സ്റ്റണ്ടായി അവതരിപ്പിക്കുന്ന പരിപാടിയിലാണ് ട്രംപിന്റെ അറുത്തെടുത്ത തലയുമായി സ്ക്രീനില്‍ എത്തിയത്. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. ദൃശ്യത്തിന്റെ ഭീകരത കൊണ്ട് ട്രംപിന്റെ 11 വയസ്സുള്ള മകന് ബാരന് അലറിക്കരഞ്ഞു കൊണ്ട് അമ്മയുടെ അരികിലേക്ക് ഓടുകയും ചെയ്തതായിട്ടാണ് റിപ്പോര്‍ട്ട്. ഒരു മാതാവ്, ഭാര്യ, മനുഷ്യസ്ത്രീ എന്ന നിലയില്‍ ഫോട്ടോ ഞെട്ടിക്കുന്നതായിരുന്നെന്നാണ് മെലനിയ യുടെ പ്രതികരണം.
ട്രംപും ഗ്രിഫിനെ വെറുതേ വിട്ടില്ല. തന്റെ പതിവ് പ്ളാറ്റ്ഫോമായ ട്വിറ്ററിലൂടെ രൂക്ഷ വിമര്‍ശനമാണ് ട്രംപ് നടത്തിയത്. കാത്തി ഗ്രിഫിനെ നാണം കെട്ടവള് എന്ന് വിളിച്ച ട്രംപ് തന്റെ 11 കാരന് മകന് ഉള്‍പ്പെടെ എല്ലാവരേയും ഞെട്ടിച്ചെന്നും പറഞ്ഞു. ട്രംപിന്റെ കോപത്തിന് പുറമേ നാട്ടുകാര്‍ കൂടി സമ്മര്‍ദ്ദം ഉണ്ടാക്കാന്‍ തുടങ്ങിയതോടെ ചാനല്‍ ഗ്രിഫിനെ പുറത്താക്കി പ്രശ്നം പരിഹരിച്ചിരിക്കുകയാണ്. അതേസമയം വിശാലമായി ചിന്തിക്കുന്ന ഏതാനും രാഷ്ട്രീയക്കാര്‍ ഗ്രിഫിനൊപ്പമുണ്ട്. ജൂലൈ ഇവര്‍ പങ്കെടുക്കുന്ന പരിപാടി ബഹിഷ്ക്കരിക്കണമെന്ന ആവശ്യം തള്ളി. നടപടി ഗ്രിഫിന് അനേകം പരസ്യക്കരാറുകളും നഷ്ടമാക്കി. വന്‍ കമ്പനിയായ സ്കുവാട്ടി പോറ്റി പരസ്യക്കരാറുകള് തിരിച്ചെടുത്തിരിക്കുകയാണ്.
ടെയ്ലര് ഷീല്‍ഡ്സ് എന്ന അത്ര അറിയപ്പെടാത്ത ഫോട്ടോ ഗ്രാഫര്‍ എടുത്ത ഫോട്ടോയും വീഡിയോയും കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. തൊട്ടു പിന്നാലെ ട്രംപിന്റെ അനുയായികളും ഡെമോക്രാറ്റുകളും ചെല്‍സി ക്ളിന്റണ് ഉള്‍പ്പെടെയുള്ളവര്‍ വിമര്‍ശനവുമായി രംഗത്ത് വരികയായിരുന്നു. കാര്യങ്ങള്‍ കൈവിട്ട സ്ഥിതിയിലായതോടെ താന്‍ ചെയ്തത് അല്‍പ്പം കടന്ന കയ്യായി പോയെന്നു ഗ്രിഫിനും തിരിച്ചറിഞ്ഞു. തെറ്റ് സംഭവിച്ചു പോയെന്നും ക്ഷമ ചോദിക്കുന്നതായും പിന്നീട് കാത്തി ഗ്രിഫിന് വ്യക്തമാക്കി. എന്നാല്‍ പൊറുക്കാന്‍ ട്രംപ് ഉദ്ദേശിച്ചിട്ടില്ല. ശരിക്കും വട്ട് എന്ന് പ്രതികരിച്ച ട്രംപ് രൂക്ഷമായി പൊട്ടിത്തെറിക്കുകയും ക്ഷമാപണം കൊണ്ട് മതിയാകില്ലെന്നും വ്യക്തമാക്കിയിരിക്കുകയാണ്. ഒരു ചെറിയ പിഴവ് എന്ന നിലയില്‍ ഇതുപോലെ ഞെട്ടിപ്പിക്കുന്ന കാര്യങ്ങളെ കാണാനാകില്ലെന്നായിരുന്നു മിലാനിയ ട്രംപിന്റെ അഭിപ്രായം.






