ആഗോള ടെക്ക് ഭീമന് മൈക്രോസോഫ്റ്റിന്റെ സഹസ്ഥാപകന്‍ പോള്‍ അലെന്‍ ഏറ്റവും വലിയ വിമാനം കണ്ടെത്തി. ഇതിന് നിലത്തിറങ്ങാനുള്ള ചക്രങ്ങള്‍ മൊത്തം 28 എണ്ണം വരും. ലോകത്തെ ഏറ്റവും വലിയ വിമാനമാകാന്‍ പോകുന്ന ഇത് പണിയാനുള്ള ചട്ടക്കൂടിന്റെ നിര്‍മ്മാണത്തിന് പ്രദേശത്തെ അധികൃതരില്‍ നിന്നും പ്രത്യേക നിര്‍മ്മാണാനുമതി വേണ്ടിവന്നതായും നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ബുധനാഴ്ചയാണ് ഇതിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ടത്. സ്ട്രാറ്റോലോഞ്ച് എന്നാണ് ഈ വിമാനത്തിന് പേരിട്ടിരിക്കുന്നത്.
മൈക്രോസോഫ്റ്റ് സഹസ്ഥാപകനും ശതകോടീശ്വരനും ബഹിരാകാശ സ്വപ്നസഞ്ചാരിയുമായ പോള്‍ അലന് ഇത്തരത്തില്‍ ഒന്ന് നിര്‍മ്മിക്കുന്നതിന് ആറു വര്‍ഷം കാത്തിരിക്കേണ്ടി വന്നു. വിമാനത്തിന് 589,700 കിലോഗ്രാമാണ് ഭാരം. ആറ് 737 എഞ്ചിനുകളാണ് ഇതിനെ പറത്തുക. അതിലെ വൈദ്യുതി അടക്കമുള്ള കമ്പികളുടെ ശൃംഖലക്ക് 60 മൈല്‍ നീളമുണ്ട്. ഏറ്റവും വലുത് എന്നു വിലയിരുത്തുന്ന ഹോവാര്‍ഡ് ഹ്യൂസിന്റെ സ്പ്രൂസ് ഗൂസിനെക്കാള് വലുതാണിത്. 250 ടണ്‍ ഭാരം വഹിക്കുന്നതിനും ഇതിന് സാധിക്കും.
ഇതിന്റെ നടുവില്‍ പിടിപ്പിക്കുന്ന ഒരു റോക്കറ്റ് ഈ വിമാനത്തെ 35,000 അടി ഉയരത്തിലെത്തിക്കാനാകും എന്നാണ് അവകാശവാദം. പറന്നുയര്‍ന്ന ശേഷം വിമാനം ഭ്രമണപഥത്തിലേക്ക് എത്തിക്കാനുള്ള ജോലി എഞ്ചിനുകള്‍ ഏറ്റെടുക്കുകയും ചെയ്യും. ഭൂമിയില്‍ നിന്നും ഇരുന്നൂറോളം കിലോമീറ്ററുകള്‍ അകലെ വരെയുള്ള താഴ്ന്ന ഭൗമ ഭ്രമണപഥത്തിലെ യാത്രകള്‍ ഇടയ്ക്കിടക്ക് നടത്തുകയാണ് ലക്ഷ്യം.
നേരത്തെ ആഗോളവ്യവസായി റിച്ചാര്‍ഡ് ബ്രാന്സണ് ബഹരാകാശ ടൂറിസത്തിന് പ്രധാന്യം നല്കി രംഗത്തുവന്നിരുന്നു. എന്നാല്‍ പിന്നീട് സാങ്കേതിക പിഴവുകാരണം ഇത് പിന്‍വലിക്കുകയായിരുന്നു.






