ചെന്നൈ: മദ്രാസ് ഐ.ഐ.ടിയില്‍ ബീഫ് ഫെസ്റ്റില്‍ പങ്കെടുത്തതിന് മര്‍ദ്ദനമേറ്റ മലയാളി വിദ്യാര്‍ത്ഥി സൂരജ് തനിക്കെതിരായി നടക്കുന്ന കുപ്രചരണങ്ങള്‍ക്ക് മറുപടിയുമായി രംഗത്ത്. ജസ്റ്റിസ് ഫോര്‍ സൂരജ് എന്ന ഫെയ്സ്ബുക്ക് പേജിലാണ് സൂരജ് തന്റെ ഭാഗം വിശദീകരിച്ച് വീഡിയോ പോസ്റ്റ് ചെയ്തത്. ബീഫ് കഴിക്കാറുണ്ടോ എന്ന ചോദ്യത്തിന് അതേ എന്ന മറുപടി നല്‍കിയതിന് പിന്നാലെ ബീഹാര്‍ സ്വദേശിയായ മനീഷ് എന്ന വിദ്യാര്‍ത്ഥിയും കൂട്ടുകാരും ചേര്‍ന്ന് തന്നെ ക്രൂരമായി ആക്രമിക്കുകയായിരുന്നെന്ന് സൂരജ് പറഞ്ഞു.
ഇത് ഒറ്റപ്പെട്ട സംഭവമല്ല. പോലീസ് അക്രമികളെ സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം. ഐ.ഐ.ടി അധികൃതര്‍ തന്നെ സഹായിച്ചില്ലെന്നും സൂരജ് പറഞ്ഞു. മെസില്‍ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ മനീഷ് എന്നയാള്‍ എന്റെ അടുത്തു വന്നിരുന്നു പരിചയപ്പെടുകയും സംസാരിക്കുകയും ചെയ്തു ബീഫ് കഴിക്കുമോ എന്ന് ചോദിച്ചു. എനിക്കയാളെ മുന്‍ പരിചയം ഇല്ലായിരുന്നു. കഴിക്കുമെന്ന് മറുപടി നല്കി.
ഉടന്‍ മനീഷ് പിന്നില്‍ നിന്നും തലയ്ക്ക് അടിക്കുകയായിരുന്നു. എന്റെ നിയന്ത്രണം നഷ്ടമായി. തിരിച്ചടിക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ മുടിക്ക് പിടിച്ച് കുനിച്ച് നിര്‍ത്തി തലയ്ക്ക് തലങ്ങും വിലങ്ങും അടിച്ചു. ആ അടിയിലാണ് കണ്ണിനും മൂക്കിനുമെല്ലാം പരുക്കേറ്റതെന്ന് സൂരജ് പറഞ്ഞു. കവിളെല്ലിന് പൊട്ടലുണ്ട്്. ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നതെന്നും സൂരജ് പറഞ്ഞു.






