
മുംബൈ: ഫിഫ റാങ്കിങ്ങില്‍ 331 പോയിന്റ് നേടി ഇന്ത്യ ഒന്നാം സ്ഥാനം നിലനിര്‍ത്തി. ഇന്ന് പുറത്തുവിട്ട ഫിഫയുടെ ഏറ്റവും പുതിയ റാങ്കിങ്ങ് ലിസ്റ്റിലാണ് രണ്ടു പതിറ്റാണ്ടിനിടെ നേടിയ ഏറ്റവും മികച്ച റാങ്കിങ്ങ് ഇന്ത്യ നിലനിര്‍ത്തിയത്. ഇന്ത്യയ്ക്കൊപ്പം കസാഖിസ്ഥാനും, നിക്കരാഗ്വയും 100-ാം സ്ഥാനത്തുണ്ട്.
ബ്രസീലാണ് റാങ്കിങ്ങ് പട്ടികയില്‍ ഒന്നാമത്. അര്‍ജന്റീന, ജര്‍മ്മനി എന്നീ ടീമുകള്‍ രണ്ടും മൂന്നും സ്ഥാനങ്ങളിലാണ്.
1996 ല്‍ നേടിയ 94-ാം സ്ഥാനമാണ് റാങ്കിങ്ങില്‍ ഇതുവരെയുള്ള ഇന്ത്യയുടെ ഏറ്റവും വലിയ നേട്ടം. 2019 ല്‍ നടക്കുന്ന എഎഫ്സി കപ്പിനുള്ള യോഗ്യത റൗണ്ടില്‍ ഈ മാസം ആറിനു ഇന്ത്യ നേപ്പാളിനെ നേരിടുന്നുണ്ട്.






