
ഹൈദരാബാദ്: ഇന്ത്യ-പാക് ബന്ധം അനുദിനം വഷളാകുന്നതിന് ഇടയിലും പാക് ബാലന് സഹായമൊരുക്കി ഇന്ത്യ. തന്റെ രണ്ടര വയസ്സുകാരന് മകന് ഇന്ത്യയില്‍ ചികിത്സതേടാന്‍ അനുമതി തേടിയ പാക് യുവാവിനും കുടംബത്തിനും മെഡിക്കല്‍ വിസ അനുവദിച്ചുകൊണ്ടാണ് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് മാതൃകയായിരിക്കുന്നത്.
ട്വിറ്റര്‍ അക്കൗണ്ടിലൂടെ ആയിരുന്നു കെന്നിന്റെ സഹായാഭ്യര്‍ത്ഥന. ഹൃദയസംബന്ധിയായ അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നാണ് കുട്ടിയുടെ പിതാവ് മെഡിക്കല്‍ വിസയ്ക്കായി സുഷമ സ്വരാജിനെ സമീപിച്ചത്. 'അവന് എന്റെ മകനാണ്. ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയില്‍ സംഭവിക്കുന്നത് എന്തെന്ന് അവനറിയില്ലെ' ന്നും മകന്റെ ചിത്രത്തിനൊപ്പം ആ പിതാവ് കുറിച്ചു. ഈ കുഞ്ഞിന് സഹായം ഉറപ്പാക്കണം എന്ന അഭ്യര്‍ത്ഥനയുമായി ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ എത്തുകയും പോസ്റ്റ് വൈറലാകുകയുമായിരുന്നു.
മകനുവേണ്ടിയുള്ള അച്ഛന്റെ അപേക്ഷയ്ക്കുള്ള സുഷമ സ്വരാജിന്റെ ട്വീറ്റ് ഇങ്ങനെയായിരുന്നു. 'ഇല്ല, കുട്ടി കഷ്ടപ്പെടേണ്ടി വരില്ല. പാകിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറെ ബന്ധപ്പെടുക. ഞങ്ങള്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണറെ ബന്ധപ്പെടുക. ഞങ്ങള്‍ മെഡിക്കല്‍ വിസ ലഭ്യമാക്കാം.'
മന്ത്രിയുടെ നിര്‍ദേശപ്രകാരം ഇന്ത്യന്‍ എംബസിയെ സമീപിച്ച കെന്നിനും കുടുംബത്തിനും വിസ അനുവദിച്ചു കിട്ടി. മൂന്ന് മാസത്തെ വിസയ്ക്കായി ശ്രമിച്ചവന്ന ഇവര്‍ക്ക് നാല് മകസത്തേയ്ക്കുള്ള വിസയാണ് വിദേശകാര്യ മന്ത്രാലയം അനുവദിച്ചത്. മന്ത്രിയുടെ നല്ല മനസ്സിന് നന്ദിയറിയിച്ച് കെന്നിന്റെ ട്വീറ്റും പിന്നാലെയെത്തി. അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് ഇടയിലും മാനവികത കാത്തുസൂക്ഷിക്കുന്നു എന്നത് സന്തോഷം പകരുന്നതാണ്. നിങ്ങളുടെ എല്ലാ പരിശ്രമങ്ങള്‍ക്കും നന്ദി.മനുഷ്യത്വം നിലനില്ക്കുന്നു! ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ.






