
തിരുവനന്തപുരം: വിവാദമായ വെളിപ്പെടുത്തലുമായി വീണ്ടും സിബി മാത്യൂസ്. ചാരവൃത്തി നടന്നിട്ടില്ലെമന്നാ, മുന്‍ ഡിജിപി രമണ്‍ ശ്രീവാസ്തവ നിരപരാധിയാണെന്നോ താന്‍ ഒരിടത്തും പറഞ്ഞിട്ടില്ലെന്ന് ചാരക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന മുന്‍ ഡിജിപി സിബി മാത്യൂസ്.
'നിര്‍ഭയം' എന്ന പേരില്‍ പുറത്തിറക്കിയ സര്‍വീസ് സ്റ്റോറിയിലെ പരാമര്‍ശങ്ങള്‍ വിവാദമായതോയൊണ് സിബി മാത്യൂസ് പ്രതികരിച്ചത്. ഔദ്യോഗിക ജീവിതം അവസാനിച്ചതിനാല്‍ കാര്യങ്ങള്‍ തുറന്നെഴുന്നതിനു അനുമതി വേണ്ടെന്നും സിബി മാത്യൂസ് തുറന്നടിച്ചു.
കേസ് അന്വേഷിച്ചിരുന്ന ഇന്റലിജന്‍സ് ബ്യൂറോയുടെ ഡപ്യൂട്ടി ഡയറക്ടര്‍ ആര്.ബി ശ്രീകുമാര്‍ പുസ്തകം വായിക്കാതെ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രതികരിക്കുന്നത് ശരിയല്ലെന്നും സിബി മാത്യൂസ് പറയുന്നു. തന്നോടുപോലും ഒരു വിശദീകരണവും ചോദിക്കാതെയാണ് അദേഹം പ്രതികരിച്ചതെന്നും മാത്യൂസ് ആഞ്ഞടിച്ചു.
ചാരക്കേസില്‍ ആറു പേരെ അറസ്റ്റു ചെയ്തു. രമണ്‍ ശ്രീവാസ്തവ സംശയത്തിന്റെ നിഴലിലായിരുന്നുവെന്നും കേസിന്റെ പുരോഗതി അന്നത്തെ ഡിജിപി ടി.വി മധുസൂദനനുമായി നിരന്തരം ചര്‍ച്ച ചെയ്തിരുന്നുവെന്നും കടുത്ത സമ്മര്‍ദ്ദം ഉണ്ടായിട്ടും മേലുദ്യോഗസ്ഥ രാരും വ്യക്തമായ നിലപാട് എടുത്തില്ലെന്നും അദേഹം ആരോപിച്ചു.






