തന്റെ കുട്ടിക്കാലത്തെക്കുറിച്ച് നുണ പറഞ്ഞുവെന്ന ആരോപണത്തിന് മറുപടിയുമായി ബോളിവുഡ് താരം പരിനീതി ചോപ്ര. താന്‍ സമ്പന്ന കുടുംബത്തിലെ അംഗമായിരുന്നില്ലെന്നും സൈക്കിളിലാണ് സ്കൂളില്‍ വന്നിരുന്നതെന്നും പരിനീതി പറഞ്ഞിരുന്നു. എന്നാല്‍ പരിനീതിയുടെ വാദം പച്ചക്കള്ളമാണെന്ന് താരത്തിനൊപ്പം പഠിച്ചയാള്‍ ഫെയ്സ്ബുക്കില്‍ വെളിപ്പെടുത്തിയിരുന്നു.
പരിനീതി നുണ പറയുകയാണെന്നും വലിയ കുടുംബത്തിലെ അംമായിരുന്നു അവരെന്നും സഹപാഠിയായ ഖാനു ഗുപ്ത വെളിപ്പെടുത്തിയിരുന്നു. പരിനീതി സൈക്കിളില്‍ സ്കൂളില്‍ വന്നിരുന്നുവെന്ന വാദം തെറ്റാണെന്നും താരത്തിന്റെ പിതാവിന് കാറുണ്ടായിരുന്നെന്നും ഗുപ്ത വെളിപ്പെടുത്തി. ഇതോടെ താരം നുണ പറഞ്ഞുവെന്ന ആരോപണം വാര്‍ത്തയായി.
ഈ ആരോപണത്തില്‍ വിശദീകരണവുമായാണ് പരിനീതി രംഗത്ത് വന്നിരിക്കുന്നത്. താന്‍ നുണ പറഞ്ഞിട്ടില്ലെന്നും തന്റെ വാക്കുകള്‍ തെറ്റായി വ്യാഖാനിക്കപ്പെടുകയായിരുന്നുവെന്നുമാണ് താരത്തിന്റെ വിശദീകരണം. അംബാല സ്കൂളിലാണ് ഞാനും സഹോദരന്മാരും പഠിച്ചത്. ഞങ്ങളെ സ്കൂളില്‍ കൊണ്ടു പോകാന്‍ കാറോ ഡ്രൈവറോ ഉണ്ടായിരുന്നില്ല. എന്റെ സഹോദരന്മാര് ബസിലും ഞാന്‍ സൈക്കിളിലുമാണ് സ്കൂളില്‍ പോയിരുന്നത്.
്എന്റെ അച്ഛന് ഒരു കാറുണ്ടായിരുന്നു. സൈക്കളില്‍ ഞാന്‍ പോകുമ്പോള്‍ അദ്ദേഹം കാറില്‍ പിന്തുടരുമായിരുന്നു. ഞാന്‍ സുരക്ഷിതയായി സ്കൂളില്‍ എത്തിയെന്ന് അദ്ദേഹം ഉറപ്പു വരുത്തും. അച്ഛന്റെ കാര്‍ ഓഫീസ് ആവശ്യങ്ങള്‍ക്ക് മാത്രമാണ് ഉപയോഗിച്ചിരുന്നത്. മക്കളായ ഞങ്ങള്‍ ഒരിക്കലും ആ കാറില്‍ സ്കൂളില്‍ പോയിരുന്നില്ല. എനിക്ക് സൈക്കളില്‍ സ്കൂളില്‍ പോകുന്നത് ഇഷ്ടമില്ലായിരുന്നു. എന്നാല്‍ എന്റെ സുരക്ഷയെ കരുതിയും എന്നെ സ്വതന്ത്ര വ്യക്തിയായി മാറ്റുന്നതിനുമായിരുന്നു സൈക്കിളില്‍ സ്കൂളില്‍ അയച്ചതെന്ന് ഇപ്പോള്‍ മനസിലാകുന്നു-പരിനീതി പറഞ്ഞു.






