
തെന്നിന്ത്യൻ സിനിമയിൽ തിളങ്ങി നിൽക്കുന്ന താരമാണ് ഐശ്വര്യലക്ഷ്മി. ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ താരം, മായാനദിയിലെ 'അപ്പു' എന്ന കഥാപാത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് ഒരുപാട് മികച്ച കഥാപാത്രങ്ങൾ ഐശ്വര്യയെ തേടിയെത്തി. തമിഴിലും മികച്ച സിനിമകളുടെ ഭാഗമായി മാറിയ താരം, മണിരത്‌നത്തിന്റെ പൊന്നിയിൻ സെൽവനിൽ പ്രധാന കഥാപാത്രമായി എത്തിയതോടെയാണ് ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ടത്.
കുറച്ചുകാലമായി സോഷ്യൽ മീഡിയയിൽ നിന്ന് വിട്ടുനിൽക്കുകയാണ് നടി ഐശ്വര്യ ലക്ഷ്മി. അതുകൊണ്ടുതന്നെ താരത്തിന്റെ വിശേഷങ്ങളും ഫോട്ടോഷൂട്ട് ചിത്രങ്ങളൊന്നും ആരാധകർക്ക് മുന്നിലെത്താറില്ല. സോഷ്യൽ മീഡിയയിൽ നിന്ന് എന്നെന്നേക്കുമായി വിടുന്നു എന്ന താരത്തിന്റെ പ്രഖ്യാപനം ആരാധകരെ ഞെട്ടിച്ചിരുന്നു. മൂന്ന് ദശലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള ഐശ്വര്യ ലക്ഷ്മിയുടെ പെട്ടെന്നുള്ള ഈ തീരുമാനം എന്തിനെന്ന് പലരും ചോദിച്ചിരുന്നു. സോഷ്യൽ മീഡിയ വിടുന്നത് ഒരു പ്രത്യേക ആഗ്രഹത്തിന്റെ പേരിലല്ല, മറിച്ച് തന്റെ പ്രത്യേകത കാത്തുസൂക്ഷിക്കാനും ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുമുള്ള ബോധപൂർവമായ തീരുമാനമാണെന്ന് താരം അന്ന് ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.
ഇപ്പോഴിതാ താന്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് ബ്രേക്കെടുത്തത് എന്തിനാണെന്ന് തുറന്നു പറയുകയാണ് ഐശ്വര്യലക്ഷ്മി. ചില സമയത്ത് തനിക്ക് സംസാരിക്കാന്‍ താത്പര്യമില്ലായിരുന്നെന്നും ഒന്നും പോസ്റ്റ് ചെയ്യാനും തോന്നാറില്ലായിരുന്നെന്നും അതുകൊണ്ടാണ് ബ്രേക്കെടുത്തത് എന്നുമാണ് താരം പറയുന്നത്.
‘‘സോഷ്യൽ മീഡിയയിൽ ആയിരുന്നപ്പോൾ എനിക്ക് നിരന്തരമായ സമ്മർദ്ദം ഉണ്ടായിരുന്നു. പ്രത്യേകിച്ച് ഞാൻ ബ്രേക്കെടുത്തതിന് മുമ്പുള്ള അവസാന കുറച്ച് മാസങ്ങളിൽ. കൂടുതൽ പോസ്റ്റ് ചെയ്യാനും കൂടുതൽ സംസാരിക്കാനും എനിക്ക് സമ്മർദ്ദം ഉണ്ടായിരുന്നു. ചിലപ്പോൾ എനിക്ക് സംസാരിക്കാൻ താൽപ്പര്യമില്ല. ചിലപ്പോൾ എനിക്ക് പോസ്റ്റ് ചെയ്യാൻ താൽപ്പര്യമില്ല. പക്ഷേ.... മറ്റാരും എന്നെ സമ്മർദ്ദത്തിലാക്കിയെന്നോ മറ്റാരെങ്കിലും എന്നെ നിർബന്ധിക്കുന്നുണ്ടെന്നോ അല്ല ഞാന്‍ പറയുന്നത്.
ഞാൻ തന്നെ വിചാരിക്കുമായിരുന്നു, ‘ഇനിയിപ്പോൾ പോസ്റ്റ് ചെയ്തില്ലെങ്കിൽ നമ്പേഴ്സ് (വ്യൂസ്/ഫോളോവേഴ്സ്) കുറഞ്ഞുപോകുമോ, ഇടപഴകലുകൾ കുറയുമോ’ എന്നൊക്കെ. എനിക്ക് ഈ സോഷ്യൽ മീഡിയ ഗെയിം അത്ര വശമില്ല. എനിക്ക് ഞാനായിട്ട് തന്നെ ഇരിക്കാനാണ് താല്പര്യം, എന്നാൽ ചിലപ്പോഴൊക്കെ നമ്മൾ നമ്മളായിരിക്കുന്നത് സോഷ്യൽ മീഡിയയിൽ അംഗീകരിക്കപ്പെടാറില്ല. അതുകൊണ്ടുതന്നെ ഇതിന്റെ പേരിൽ വലിയൊരു മാനസിക സമ്മർദ്ദം ഉണ്ടായിരുന്നു. ഒരുപാട് കമന്റുകൾ എന്നെ വിഷമിപ്പിച്ചിട്ടുണ്ട്.
അതായത്, ഞാൻ നിങ്ങളെപ്പോലെയല്ല, ചിലപ്പോഴൊക്കെ എന്നെ ഇതൊക്കെ ഭയങ്കരമായി ബാധിക്കാറുണ്ട്. ഒരു പബ്ലിക് കമന്റിലൂടെ അവർ നിങ്ങളെ എങ്ങനെയാണ് കൈകാര്യം ചെയ്യാൻ ഉദ്ദേശിക്കുന്നത് എന്ന് ആരും തുറന്നു പറയാറില്ലല്ലോ. എനിക്ക് അങ്ങനെയുള്ളത് ഒരുപാട് കേൾക്കേണ്ടി വരാറുണ്ട്...’’ ഐശ്വര്യലക്ഷ്മി പറഞ്ഞു.
തന്റെ കരിയറിന് സോഷ്യൽ മീഡിയ സാന്നിധ്യം നിർണായകമാണെന്ന് കരുതി വർഷങ്ങളായി അതിൽ തുടരാൻ സമ്മർദ്ദം അനുഭവിച്ചിരുന്നതായി ഐശ്വര്യ പറഞ്ഞിരുന്നു. ‘‘വളരെക്കാലമായി, എന്നെ ഗേമില്‍ നിലനിർത്താൻ സോഷ്യൽ മീഡിയ വളരെ ആവശ്യമാണെന്ന ആശയത്തോട് ഞാൻ സഹകരിച്ചു. കാലത്തിനനുസരിച്ച് നീങ്ങേണ്ടത് അത്യാവശ്യമാണെന്ന് ഞാൻ കരുതി, പ്രത്യേകിച്ച് നമ്മൾ ജീവിക്കുന്ന വ്യവസായത്തിന്റെ സ്വഭാവം കണക്കിലെടുക്കുമ്പോൾ. എങ്ങനെയോ, നമ്മുടെ ഇഷ്ടത്തിനനുസരിച്ച് കാര്യങ്ങൾ ചെയ്യുമെന്ന് പറഞ്ഞ ഒരു കാര്യം, റിവേഴ്സ്-യുഎൻഒ-എഡ് ചെയ്യുകയും അത് എന്നെ അതിനനുസരിച്ച് കാര്യങ്ങൾ ചെയ്യിപ്പിക്കുകയും ചെയ്തു.
എന്റെ ജോലിയും ഗവേഷണവും എന്തായിരിക്കണമെന്ന് അത് വിജയകരമായി എന്നെ വ്യതിചലിപ്പിച്ചു. അത് എന്റെ എല്ലാ യഥാർത്ഥ ചിന്തകളെയും എന്നിൽ നിന്ന് എടുത്തുകളഞ്ഞു, എന്റെ പദാവലിയെയും ഭാഷയെയും ബാധിച്ചു, മറ്റ് എല്ലാ ലളിതമായ ആനന്ദങ്ങളെയും സന്തോഷരഹിതമാക്കി.
ഒരു സാധാരണ അച്ചിൽ നിന്ന് നിർമ്മിച്ചതും ഒരു സൂപ്പർനെറ്റിന്റെ ഇഷ്ടാനിഷ്ടങ്ങൾക്കും മോഹങ്ങൾക്കും അനുയോജ്യമായതുമായ ഒന്നാകാൻ ഞാൻ വിസമ്മതിക്കുന്നു. ഒരു സ്ത്രീ എന്ന നിലയിൽ, പരിചരണത്തെയും നിയന്ത്രണത്തെയും കുറിച്ച് ബോധവാന്മാരാകാൻ പോലും ഞാൻ എന്നെത്തന്നെ വളരെയധികം പരിശീലിപ്പിക്കേണ്ടിവന്നു, അതിനെ ചെറുക്കാൻ കൂടുതൽ കഠിനമായി പരിശീലിപ്പിക്കേണ്ടിവന്നു. കുറച്ചു കാലത്തിനുള്ളിൽ എനിക്ക് ഉണ്ടായ ആദ്യത്തെ യഥാർത്ഥ ചിന്തയാണിത്.
മറക്കപ്പെടാനുള്ള സാധ്യത ഞാൻ ഇവിടെ എടുക്കുന്നു, ഇന്നത്തെ കാലത്ത്, 'ഗ്രാം മനസ്സിന് പുറത്താണ്. അതിനാൽ ഇതാ ഞാൻ കലാകാരനും എന്നിലെ ചെറിയ പെൺകുട്ടിക്കും വേണ്ടി ശരിയായ കാര്യം ചെയ്യുന്നു... ഒറിജിനലായി നിലനിർത്തുകയും പൂർണ്ണമായ ഇന്റർനെറ്റ് കാലഹരണപ്പെടൽ തിരഞ്ഞെടുക്കുകയും ചെയ്യുന്നു. ജീവിതത്തിൽ കൂടുതൽ അർത്ഥവത്തായ ബന്ധങ്ങളും സിനിമയും ഞാൻ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു...എനിക്ക് അർത്ഥവത്തായ സിനിമകൾ ചെയ്യാൻ കഴിഞ്ഞാൽ, എനിക്ക് സ്നേഹം തരൂ (പഴയ ശൈലിയില്‍) സന്തോഷത്തോടെ, ഐശ്വര്യ ലക്ഷ്മി...” എന്നാണ് താരം കുറിച്ചത്.






