More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

‘സിനിമയ്ക്ക് വ്യവസായ പദവി നല്കാനുള്ള തീരുമാനം ഒരു തൊഴിലിടത്തിനാകെയുള്ള അംഗീകാരം...’ചിത്രനഗരം ഫിലിം സിറ്റി പ്രഖ്യാപനത്തിന് സര്‍ക്കാരിന് നന്ദി കുറിച്ച് മഞ്ജുവാര്യര്‍

Authored by Web Desk | Last updated: 20 Jun 2026, 6:43 PM | 2 min read

Print
Manju Warrier welcomed Chitranagaram Film City in Kochi announcement on kerala budget (Image Source: Instagram)
Manju Warrier welcomed Chitranagaram Film City in Kochi announcement on kerala budget (Image Source: Instagram)
വി.ഡി സതീശന്‍ മന്ത്രിസഭയിലെ ആദ്യ ബജറ്റ് പ്രഖ്യാപനം സാധാരണക്കാര്‍ക്ക് മാത്രമല്ല സിനിമാമേഖലയിലുള്ളവര്‍ക്കും ഏറെ സ്വാഗതാര്‍ഹമായിരുന്നു. സിനിമാ മേഖലയുടെ വികസനത്തിനായി സമഗ്രപദ്ധതികളാണ് ബജറ്റിൽ പ്രഖ്യാപിച്ചത്. അതിലൊന്നായിരുന്നു കൊച്ചിയിൽ ജെ.സി.ഡാനിയേൽ ഇൻർനാഷണൽ ഫിലിം സിറ്റി ചിത്രനഗരം സ്ഥാപിക്കും എന്ന പ്രഖ്യാപനം. സിനിമാ മേഖലയുടെ വികസനത്തിനായി സമഗ്രപദ്ധതികളാണ് ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത്. 100 കോടി രൂപ ചെലവഴിച്ചാണ് ‘ചിത്രനഗരം’ സ്ഥാപിക്കുന്നത് എന്നാണ് വി.ഡി സതീശന്‍ പറഞ്ഞത്.

ഇപ്പോഴിതാ കൊച്ചിയിൽ ‘ചിത്രനഗരം’ എന്ന അത്യാധുനിക ഫിലിം സിറ്റി സ്ഥാപിക്കുമെന്ന പ്രഖ്യാപനം ഏറെ സന്തോഷം നല്‍കുന്നതാണെന്ന് കുറിക്കുകയാണ് മലയാളത്തി​ന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യര്‍. സിനിമയ്ക്ക് വ്യവസായ പദവി നൽകാനുള്ള തീരുമാനം ഒരു തൊഴിലിടത്തിനാകെയുള്ള വലിയ അംഗീകാരമാണെന്നും മലയാളസിനിമയുടെ തുടക്കക്കാരനായ ശ്രീ.ജെ.സി.ഡാനിയേലിന്റെ ഓർമയ്ക്കുള്ള സമർപ്പണമാകുമ്പോൾ അത് കൂടുതല്‍ അര്‍ത്ഥവത്താകുമെന്നുമാണ് താരം സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

‘‘ചിത്രനഗരം’ എന്ന പേരിൽ കൊച്ചിയിൽ ഒരു ഫിലിംസിറ്റിയെന്ന ബജറ്റ് പ്രഖ്യാപനം ഏറെ സന്തോഷം നല്കുന്നു. അത് മലയാളസിനിമയുടെ തുടക്കക്കാരനായ ശ്രീ.ജെ.സി.ഡാനിയേലിന്റെ ഓർമയ്ക്കുള്ള സമർപ്പണമാകുമ്പോൾ കൂടുതൽ അർഥവത്തുമാകുന്നു. അതോടൊപ്പം സിനിമയ്ക്ക് വ്യവസായ പദവി നല്കാനുള്ള തീരുമാനം ഒരു തൊഴിലിടത്തിനാകെയുള്ള അംഗീകാരമാണ്.

നമ്മുടെ സിനിമാലോകത്തെ കൂടുതൽ വിശാലമാക്കുകയും അതിനെ അനന്തസാധ്യതകളിലേക്ക് നയിക്കുകയും ചെയ്യുന്ന തീരുമാനങ്ങളെടുത്ത സർക്കാരിന് ഒരു സിനിമാപ്രവർത്തകയെന്ന നിലയിൽ നന്ദിയറിയിക്കുന്നു. ആന്റി പൈറസി സെൽ വരുന്നതോടെ സിനിമയെ നശിപ്പിക്കുന്ന ഒരു വിപത്തിന് അവസാനമാകും എന്നും പ്രതീക്ഷിക്കുന്നു...’’ എന്നായിരുന്നു മഞ്ജു വാര്യരുടെ കുറിപ്പ്. മോഹന്‍ലാല്‍, മമ്മൂട്ടി അടക്കമുള്ള ഒരുപാട് സെലിബ്രിറ്റികളും ഈ പ്രഖ്യാപനത്തിലുള്ള സന്തോഷം സോഷ്യല്‍ മീഡിയയിലൂടെ പങ്കിട്ടിരുന്നു.












Manju Warrier welcomed Chitranagaram Film City in Kochi announcement on kerala budget (Image Source: Instagram)
Manju Warrier welcomed Chitranagaram Film City in Kochi announcement on kerala budget (Image Source: Instagram)




സിനിമയെ ഔദ്യോഗിക വ്യവസായമായി പ്രഖ്യാപിച്ച പുതിയ ബജറ്റിനെ ചലച്ചിത്ര ലോകം മുഴുവന്‍ ആവേശത്തോടെയാണ് വരവേറ്റത്. മമ്മൂട്ടി, മോഹൻലാൽ എന്നിവരെക്കൂടാതെ പൃഥ്വിരാജ്, ടൊവിനോ തോമസ് എന്നിവരെല്ലാം സർക്കാരിന്റെ ഈ ചരിത്രപരമായ ചുവടുവെപ്പിനെ സ്വാഗതം ചെയ്ത് ​സോഷ്യല്‍ മീഡിയ കുറിപ്പുകള്‍ പങ്കിട്ടിരുന്നു. ഫിലിം സിറ്റിയും ആന്റി പൈറസി സെല്ലും യാഥാർത്ഥ്യമാകുന്നതോടെ മലയാള ചലച്ചിത്ര മേഖലയുടെ സാങ്കേതിക-സാമ്പത്തിക സുരക്ഷിതത്വം വർദ്ധിക്കുമെന്നാണ് സിനിമാപ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നത്.

സിനിമയ്ക്ക് വ്യവസായ പദവി നൽകുക, അന്താരാഷ്ട്ര ചലച്ചിത്രോത്സവനത്തിനായി സ്ഥിരംവേദി സൃഷ്ടിക്കുക, ആന്റി പൈറസ് സെല്ലുകൾ രൂപീകരിക്കുക,ദേശീയ അന്താരാഷ്ട്ര സിനിമാ നിർമ്മാണത്തെ ആകർഷിക്കുന്നതിന് അനുയോജ്യമായ അന്തരീക്ഷം രൂപപ്പെടുത്തുക എന്നിവയാണ് ചിത്രനഗരം പദ്ധതിയൂടെ ലക്ഷ്യമിടുന്നത്. സിനിമയ്ക്ക് വ്യവസായ പദവി വേണമെന്നുള്ളത് ഈ രംഗത്തെ സംഘടനകളുടെ വളരെക്കാലമായുള്ള ആവശ്യമായിരുന്നു.

Tags

  • manju warrier
  • chief minister vd satheeshan
  • chithranagaram film city in kochi

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

‘അമ്മ’യുടെ പ്രതിസന്ധിക്ക് കാരണം ചില അംഗങ്ങൾ; വനിതാ നേതൃത്വത്തെ കുറ്റപ്പെടുത്താനാകില്ലെന്ന് ജഗദീഷ്

‘അമ്മ’യുടെ പ്രതിസന്ധിക്ക് കാരണം ചില അംഗങ്ങൾ; വനിതാ നേതൃത്വത്തെ കുറ്റപ്പെടുത്താനാകില്ലെന്ന് ജഗദീഷ്

‘അമ്മ’യ്ക്ക് താൽക്കാലിക നേതൃത്വം; രമേഷ് പിഷാരടി അധ്യക്ഷനായി അഡ്‌ഹോക് കമ്മിറ്റി, ഗണേഷ് കുമാറും അംഗം;4 മാസത്തിനകം തിരഞ്ഞെടുപ്പ്

‘അമ്മ’യ്ക്ക് താൽക്കാലിക നേതൃത്വം; രമേഷ് പിഷാരടി അധ്യക്ഷനായി അഡ്‌ഹോക് കമ്മിറ്റി, ഗണേഷ് കുമാറും അംഗം;4 മാസത്തിനകം തിരഞ്ഞെടുപ്പ്

‘അമ്മ’യിൽ കൂട്ടരാജി; ശ്വേത മേനോൻ ഉൾപ്പെടെ 17 അംഗ ഭരണസമിതി സ്ഥാനമൊഴിഞ്ഞു

‘അമ്മ’യിൽ കൂട്ടരാജി; ശ്വേത മേനോൻ ഉൾപ്പെടെ 17 അംഗ ഭരണസമിതി സ്ഥാനമൊഴിഞ്ഞു

photo-www.instagram.com/nayanthara/

ഉയിരിനും ഉലകത്തിനും ഒപ്പം വിഘ്‌നേഷ്; ലോകത്തിലെ ഏറ്റവും നല്ല അച്ഛന് ആശംസകളുമായി നയൻതാര, ചിത്രങ്ങൾ വൈറൽ

photo-www.facebook.com/ActorIrshadAli

സത്യമായും എനിക്കറിയില്ലായിരുന്നു ഞാൻ ആ 'ഫ്യൂഡൽ തെമ്മാടി'യെ ഒറ്റികൊടുക്കാൻ പോവുകയാണെന്ന്: കുറിപ്പുമായി ഇർഷാദ് അലി

photo-www.instagram.com/alluarjunonline/

"എനിക്ക് കാണാൻ കഴിയുന്ന ഒരേയൊരു ദൈവം അദ്ദേഹമാണ്...";ഫാദേഴ്‌സ് ഡേയിൽ അല്ലു അരവിന്ദിന് ഹൃദയസ്പർശിയായ കുറിപ്പുമായി അല്ലു അർജുൻ