
ദുബായ്: ഭീകര സംഘടനകള്‍ക്ക് സഹായം നല്കുന്നു എന്നാരോപിച്ച് അഞ്ച് ഗള്‍ഫ് രാജ്യങ്ങള്‍ ഖത്തറുമായുള്ള നയതന്ത്രബന്ധം വിചേ്ഛദിച്ചത്
പ്രവാസികളെ സാരമായി ബാധിച്ചേക്കും. യുഎഇ ഉള്‍പ്പെടെയുള്ളവര്‍ വ്യോമ ഗതാഗതത്തിന് പുറമേ കര- ജല ഗതാഗതവും നിര്‍ത്തലാക്കിയത് ഇരു രാജ്യങ്ങളും തമ്മിലുള്ള ചരക്കു നീക്കത്തേയും ബാധിച്ചതോടെ ഭക്ഷ്യ ഭക്ഷ്യേതര വിപണികള്‍ക്കു പുറമെ ഗതാഗതം, ഓഹരി, നിര്‍മാണം, വാഹന, ടൂറിസം വിപണിയിലും പ്രതിഫലനമുണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുത്തുന്നത്.
ഗള്‍ഫ് എയര്‍ലൈനുകള്‍ ഖത്തറിലേക്കും തിരിച്ചുമുള്ള വിമാനസര്‍വീസുകള്‍ നിര്‍ത്തിയത് വിമാനടിക്കറ്റ് നിരക്കില്‍ വലിയ വര്‍ധനവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഖത്തറില്‍ വ്യവസായ വാണിജ്യമേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരില്‍ മലയാളികള്‍ക്ക് ശക്തമായ പങ്കുണ്ടെന്നിരിക്കെ വ്യവസായ ആവശ്യാര്‍ഥം ഖത്തറിലേക്കും തിരിച്ചും നിരന്തരം യാത്ര ചെയ്യേണ്ടി വരുന്നതിനാല്‍ ഖത്തറിലെ മലയാളികള്‍ ഉള്‍പ്പെട്ട ഇന്ത്യന്‍ വ്യവസായികള്‍ക്ക് ഇത് തന്നെയായിരിക്കും പ്രധാന തിരിച്ചടി. വ്യവസായികളായ മലയാളികളില്‍ പലര്‍ക്കും യുഇയിലെയും സൗദി അറേബ്യയിലെയും ബഹ്റൈനിലും തങ്ങളുടെ വാണിജ്യ സ്ഥാപനങ്ങളുടെ ബ്രാഞ്ചുകള്‍ ഉണ്ട്. പുതിയസാഹചര്യത്തില്‍ ഇതെല്ലാം താളംതെറ്റും.
ഖത്തറിലെ 27 ലക്ഷത്തോളം വരുന്ന ജനസംഖ്യയില്‍ ആറരലക്ഷത്തിലധികം ഇന്ത്യാക്കാരാണ്. പകുതിയും മലയാളികളും. വിവിധ ഗള്‍ഫ് രാജ്യങ്ങളിലായി കഴിയുന്ന കുടുംബങ്ങള്‍ ഇടവേളകളില്‍ തമ്മില്‍ കാണാന്‍ മാസത്തിലൊരിക്കല്‍ തെരഞ്ഞെടുക്കാറുണ്ട്. രണ്ടു സ്ഥലത്തേയ്ക്കുമായി യാത്ര ചെയ്തിരുന്ന ഇവരുടെ യാത്രകളെയും ബാധിക്കുകയും ബന്ധങ്ങള്‍ക്ക് തടസ്സമുണ്ടാകും ചെയ്യും. സൗദിയില്‍ നിന്നാണ് ഖത്തര്‍ വിപണിയിലേക്ക് ഏറ്റവും കൂടുതല്‍ ഉത്പന്നങ്ങള്‍ എത്തുന്നത് എന്നതിനാല്‍ കരമാര്‍ഗ ഗതാഗതം അടയുന്നത് വ്യവസായ വാണിജ്യമേഖലയെ സാരമായി ബാധിക്കും.
ഭക്ഷ്യ കാര്യത്തില്‍ ഖത്തര്‍ കൂടുതലായി ആശ്രയിക്കുന്നതും സൗദിയെയാണ്. സൗദി വ്യോമ, കര, നാവിക ഗതാഗതം നിര്‍ത്തലാക്കിയതോടെ ഖത്തറില്‍ നടക്കുന്ന അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങളെയും ബാധിക്കും. ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ നിന്നും കടല്‍മാര്‍ഗം ഖത്തറിലേക്കുള്ള ചരക്കുകള്‍ എത്തിക്കുന്നതില്‍ യുഎഇയിലെ ജബല്‍ അലി തുറമുഖത്തിന് വലിയ പങ്കുണ്ട്. യു.എ.ഇയില്‍ നിന്നാണ് രാജ്യത്തേക്ക് കൂടുതല്‍ വാഹനങ്ങളും വാഹന യന്ത്ര സാമഗ്രികളും എത്തുന്നത്. യുഎഇയില്‍നിന്നുള്ള ചരക്കുനീക്കം നിലയ്ക്കുന്നത് പ്രതികൂലമായി ബാധിക്കും.
വിമാന സര്‍വീസ് നിര്‍ത്തലാക്കുന്നതോടെ വ്യാപാരമേഖലയില്‍ തിരിച്ചടിയുണ്ടാകുമെന്ന് ഉറപ്പാണ്. വിനോദ സഞ്ചാരമേഖലയെയും പ്രതികൂലമായി ബാധിക്കും. ഖത്തറിലേക്കു ഗള്‍ഫ് രാജ്യങ്ങളില്‍നിന്നും ഏറ്റവുമധികം സന്ദര്‍ശകരെത്തുന്നത് സൗദി അറേബ്യയില്‍നിന്നാണ്. അവിടെനനിന്നുള്ള വരവ് നിലയ്ക്കുന്നതോടെ ടൂറിസം മേഖലയെ സാരമായി ബാധിക്കും. 2022 ഫിഫ ലോകകപ്പിനായുള്ള അടിസ്ഥാന സൗകര്യ വികസനങ്ങളെയും നയതന്ത്രതര്‍ക്കം സാരമായി ബാധിക്കുമെന്നാണ് കരുതുന്നത്. ഈ രാജ്യങ്ങളില്‍നിന്നും കെട്ടിട നിര്‍മാണവസ്തുക്കളുടെ ഇറക്കുമതി നിലയ്ക്കും.






