ചെങ്ങന്നൂര്‍: ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് കഴക്കൂട്ടത്തെ എടിഎം തകര്‍ത്ത് പത്തുലക്ഷം രൂപ കവര്‍ന്ന കേസിലെ ഡല്‍ഹിയില്‍ താമസക്കാരനായ പ്രതിയെ പിടികൂടിയത് ഹരിയാനയില്‍ നിന്നും. ഡല്‍ഹിയില്‍ താമസിക്കുന്ന ചെങ്ങന്നൂര്‍ സ്വദേശി സുരേഷാണ് പിടിയിലായത്. ഹരിയാണയിലെ സുഹൃത്തുക്കള്‍ക്കൊപ്പം എത്തിയാണ് ഇയാള്‍ മോഷണം നടത്തി മടങ്ങിയതെന്നാണ് പോലീസ് പറയുന്നത്.
കവര്‍ച്ച നടത്തിയ സ്ഥലങ്ങളിലുള്ള സിസിടിവി ക്യാമറകള്‍ പരിശോധിച്ചതില്‍ നിന്നാണ് പ്രതികള്‍ പിടിയിലായത്. ഇയാള്‍ക്ക് ഒപ്പമുള്ളവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കി. കവര്‍ച്ചയ്ക്ക് ഉപയോഗിച്ച വാഹനവും പോലീസ് കണ്ടെത്തി. കഴക്കൂട്ടത്തിന് പുറമേ ചെറിയനാട്ടുള്ള എടിഎമ്മും ഇയാളും സംഘവും കവര്‍ച്ച നടത്തിയിരുന്നു. ഇവിടെ നിന്നും 3.69 ലക്ഷമായിരുന്നു കവര്‍ന്നത്.
ഇവിടെ നിന്നും മോഷ്ടക്കാളുടെ വിരലടയാളങ്ങളും ലഭിച്ചിരുന്നു. ഏപ്രില്‍ 24 നായിരുന്നു ചെറിയനാട്ട് മോഷണം നടന്നത്. കഴക്കൂട്ടത്ത് 26 നും. മോഷണം നടത്തിയ രീതി വെച്ച് പ്രാദേശിക സഹായത്തോടെ പുറത്ത് നിന്നുള്ള മോഷ്ടാക്കളാണെന്ന് ആദ്യം തന്നെ പോലീസ് ഉറപ്പിച്ചിരുന്നു. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് എടിഎം തകര്‍ത്തായിരുന്നു പണം കവര്‍ന്നത്. മോഷ്ടാക്കള്‍ വന്ന ആഡംബരകാറും നമ്പറും ക്യാമറാ ദൃശ്യങ്ങളില്‍ നിന്നും ലഭിച്ചിരുന്നു. ഡല്‍ഹി, ഹരിയാന പോലീസുകാരുടെ സഹായത്തോടെയാണ് മോഷ്ടാക്കളെ പിടി കൂടിയത്.
ചെറിയനാട്ടെ മോഷണത്തിന് ശേഷം തന്നെ പോലീസിന് മോഷ്ടാക്കളെപ്പറ്റിയുള്ള സൂചന ലഭിച്ചിരുന്നു. വിജയിച്ച മോഷണത്തിന്റെ മാതൃകയില്‍ വീണ്ടും മോഷണം നടന്നേക്കാമെന്ന് പോലീസ് പ്രതീക്ഷിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കഴക്കൂട്ടത്തും പണം നഷ്ടമായത്. മോഷണം നടത്തിയത് അഞ്ചംഗ സംഘമാണെന്നും സംഘത്തിലെ ബാക്കിയുള്ളവരെ ഉടന്‍ പിടികൂടാനായേക്കുമെന്നുമാണ് പോലീസ് കരുതുന്നത്. ബാക്കിയുള്ളവര്‍ക്ക് വേണ്ടി തെരച്ചില്‍ ഊര്‍ജ്ജിതമാക്കി.
(ഉപയോഗിച്ചിട്ടുള്ളത് പ്രതീകാത്മകചിത്രം)

Comments