കോപ്പന്‍ഹേഗന്‍: റഷ്യയില്‍ അടുത്തയാഴ്ച മുതല്‍ തുടങ്ങുന്ന കോണ്‍ഫെഡറേഷന്‍ കപ്പ് ഫുട്ബോളില്‍ പന്തുരുളാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കേ സൗഹൃദമത്സരത്തില്‍ ലോകചാമ്പന്മാരായ ജര്‍മ്മനി സമനിലയുമായി രക്ഷപ്പെട്ടു.
കോപ്പന് ഹേഗനില്‍ ഡന്മാര്ക്കുമായി നടന്ന മത്സരത്തില്‍ 1-1 സമനിലയില്‍ കുരുങ്ങി. പ്രമുഖ പേരുകളില്‍ ആറു പേര്‍ക്ക് പകരക്കാരായി ആറ് പുതുമുഖങ്ങളുമായി ഇറങ്ങിയ ജര്‍മ്മനി ഒരിക്കല്‍ പോലും മികച്ച പ്രകടനം നടത്തിയില്ലെന്ന് മാത്രമല്ല 25 വര്‍ഷം മുമ്പ് നടന്ന യൂറോ 92 ഫൈനലിനെ ഓര്‍മ്മിപ്പിക്കുമോ എന്ന തോന്നലും ഉണ്ടാക്കി. കളിയുടെ പതിനെട്ടാം മിനിറ്റില്‍ അന്റോണിയോ റൂഡിഗറിന്റെ പിഴവില്‍ നിന്നാണ് ഡെന്മാര്ക്ക് ആദ്യം സ്കോര്‍ ചെയ്തത്. അരങ്ങേറ്റക്കാരനായ കെവിന് ട്രാപ്പിന് നല്കിയ പന്ത് പിടിച്ചെടുത്ത ക്രിസ്റ്റിയന്‍ എറിക്സണ് സ്കോര്‍ ചെയ്തു.
ജര്‍മ്മന്‍ ലീഗില്‍ 11 ഗോളടിച്ച ഹോഫന്ഹേമിന്റെ സാന്‍ഡ്രോ വാഗ്നറെ മുന്നില്‍ നിര്‍ത്തി മറുപടി ഗോളിനായി അദ്ധ്വാനിച്ച് കളിച്ച ജര്‍മ്മനിക്ക് പക്ഷേ ഡന്മാര്ക്ക് കീപ്പര്‍ ഫ്രഡറിക് റോണോയെ മറികടക്കാനായില്ല. എന്നാല്‍ രണ്ടാം പകുതിയില്‍ മികച്ച കളി പുറത്തെടുത്ത കിമ്മിക്ക് ഒരു ബൈസൈക്കിള്‍ കിക്കിലൂടെ നേടിയ ഗോള്‍ ജര്‍മ്മനിയെ സമനിലയില്‍ എത്തിച്ചു. ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ ശനിയാഴ്ച സാന്‍ മരീനോയെ നേരിടുന്നതിന് വേണ്ടിയാണ് ജര്‍മ്മനി മുന്‍ നിരക്കാര്‍ക്ക് വിശ്രമം നല്‍കിയത്.
ഗ്രൂപ്പ് സിയില്‍ ഒന്നാമന് മാരായ ജര്‍മ്മനിക്ക് രണ്ടാം സ്ഥാനക്കാരായ നോര്‍ത്തേണ്‍ അയര്ലന്റിനേക്കാള് അഞ്ചു പോയിന്റ മുന്നിലാണ്.ഡന്മാര്ക്കാകട്ടെ ഗ്രൂപ്പ് ഇ യില്‍ ഒന്നാം സ്ഥാനക്കാരായ പോളണ്ടുമായി ആറ് പോയിന്റ് വ്യത്യാസത്തില്‍ മൂന്നാമതാണ്. ശനിയാഴ്ച കസഖിസ്ഥാനെതിരേ മത്സരിക്കാന്‍ ഡന്മാര്ക്ക് പോകും.

Comments