
ലക്നോ : ബാബറി മസ്ജിദ് ഗൂഢാലോചനക്കേസില്‍ വിചാരണയ്ക്കായി എല്ലാ ദിവസവും നേരിട്ട് ഹാജരാകുന്നതില്‍ നിന്നും ബിജെപി നേതാക്കള്‍ക്ക് ഇളവ്. എല്‍.കെ അഡ്വാനി, മുരളീ മനോഹര്‍ ജോഷി, കേന്ദ്രമന്ത്രി ഉമാഭാരതി എന്നിവരുടെ ആവശ്യമാണ് ലക്നോ സിബിഐ വിചാരണക്കോടതി അംഗീകരിച്ചത്.
അഡ്വാനി അടക്കമുള്ളവര്‍ക്കെതിരായ കേസിന്റെ വിചാരണ രണ്ട് വര്‍ഷത്തിനകം പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. മതിയായ കാരണം കൂടാതെ കേസ് മാറ്റിവെക്കാന്‍ പാടില്ലെന്നും കേസ് പരിഗണിക്കുന്ന ജഡ്ജിമാരെ സ്ഥലംമാറ്റാന്‍ പാടില്ലെന്നും ഇടവേളകളില്ലാതെ വിചാരണ പൂര്‍ത്തിയാക്കണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശമുണ്ട്.






