
ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ രണ്ടു ഗോള്‍ നേടി ടീമിനെ വിജയിപ്പിച്ചതോടെ ക്രിസ്ത്യാനോ റൊണാള്‍ഡോ ഒന്നു കൂടി താരമായി മാറിയിട്ടുണ്ട്. ലോകത്തെ തന്നെ ഏറ്റവും മികച്ച ഗോള്‍കീപ്പറില്‍ പെടുന്ന ബഫണിന്റെ വലയില്‍ രണ്ടു തവണ പന്തെത്തിച്ച് ബാലന് ഡി ഓര് പുരസ്ക്കാരത്തിന് ഒരിക്കല്‍ കൂടി വില പറഞ്ഞിരിക്കുന്ന ക്രിസ്ത്യാനോ ഇക്കാര്യത്തില്‍ മെസിയെ പരിഹസിക്കുന്ന ഒരു ആരാധകന് പോസ്റ്റ് ചെയ്ത ചിത്രത്തിന് ലൈക്ക് ചെയ്തതായി റിപ്പോര്‍ട്ട്.
സ്പാനിഷ് ലീഗിലെ ബദ്ധവൈരികള്ക്കിടയില് ക്രിസ്ത്യാനോയാണോ മെസിയാണോ കേമന്‍ എന്ന തരത്തില്‍ ഒരു ചര്‍ച്ച പുതുമയല്ല. എന്നിരുന്നാലും അഞ്ചുതവണ ബാലന് ഡി ഓര് പുരസ്ക്കാരം നേടിയ മെസ്സിയുടെ നേട്ടത്തില്‍ എത്താന്‍ ക്രിസ്ത്യാനോയ്ക്ക് കഴിഞ്ഞിട്ടില്ല. എന്നാല്‍ ഈ സീസണില്‍ സ്പാനിഷ് ലീഗും ചാമ്പ്യന്‍സ് ലീഗും നേടിയതോടെ ക്രിസ്ത്യാനോ ബാലന് ഡി ഓര് പുരസ്ക്കാരം ഇത്തവണയും ഉറപ്പാക്കിയതോടെ മെസ്സിക്ക് ഒപ്പമെത്തും.
ഇക്കാര്യത്തില്‍ കഴിഞ്ഞ ദിവസം ഒരു ആരാധകന് ഫോട്ടോഷോപ്പ് ചെയ്തെടുത്ത ഒരു ചിത്രത്തിന് ക്രിസ്ത്യാനോ ലൈക്കും ചെയ്തിരിക്കുകയാണ്. മെസ്സി സ്വന്തം കൈ കൊണ്ട് ക്രിസ്ത്യാനോ റൊണാള്‍ഡോയ്ക്ക് പുരസ്ക്കാരം വെച്ചു നീട്ടുന്നതും ക്രിസ്ത്യാനോ ചിരിച്ചുമറിഞ്ഞ് വാങ്ങാന്‍ ചെല്ലുന്നതുമാണ് ചിത്രം. ഫോട്ടോയ്ക്ക് ക്രിസ്ത്യാനോ ലൈക്ക് ചെയ്തിരിക്കുന്നതായി വിമര്‍ശകര്‍ സൂക്ഷ്മ നിരീക്ഷണത്തില്‍ കണ്ടെത്തിയെങ്കിലും മെസ്സിയുടെ ഭാഗത്ത് നിന്നും ഒരു പ്രതികരണവും വന്നിട്ടില്ല.






