
വാഷിംഗ്ടണ്‍: അമേരിക്കയുടെ ആഭ്യന്തര രഹസ്യാന്വേഷണ ഏജന്‍സിയുടെ തലവനായി ക്രിസ്റ്റഫര്‍ റേ യെ നിയമിക്കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു.
ട്വിറ്ററിലൂടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ പ്രമുഖ അഭിഭാഷകനായ റേ ജോര്‍ജ് ബുഷിനു കീഴില്‍ അറ്റോര്‍ണി ജനറല്‍ പദവി വഹിച്ചിരുന്നു. പ്രസിഡന്റിന്റെ നിര്‍ദ്ദേശം സെനറ്റ് കൂടി അംഗീകരിച്ചാല്‍ മാത്രമേ റേയുടെ നിയമനം പൂര്‍ത്തിയാകൂ.
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടലുകള്‍ വലിയ വിവാദം ഉയര്‍ത്തിയിരുന്നു. മുന്‍ ഡയറക്ടര്‍ ജെയിംസ് കോമിയെ ട്രംപ് പുറത്താക്കിയ ശേഷം എഫ്ബിഐ ഡയറക്ടര്‍ പദവി ഒഴുഞ്ഞു കിടക്കുകയായിരുന്നു.






