തിരുവനന്തപുരം: യുഡിഎഫിനൊപ്പം നിന്ന് എല്‍ഡിഎഫ് പിന്തുണയോടെ മുഖ്യമന്ത്രിയാകാന്‍ നോക്കിയ മാണി കപട രാഷ്ട്രീയ സദാചാരത്തിന്റെ അപ്പോസ്തലനാണെന്നു വീക്ഷണം മുഖപത്രം. മാണിയുടേത് ഗുരുഹത്യയുടെ പാപം പുരണ്ട കൈകളാണെന്നും വീക്ഷണം മാണിയെന്ന മാരണം എന്ന തലക്കെട്ടോടെ നല്കിയ മുഖപത്രത്തില്‍ പറയുന്നു. യുഡിഎഫിന്റെ വാതില്‍ എപ്പോഴും തുറന്നിട്ടിരിക്കുകയാണെന്ന ധാരണ തെറ്റാണെന്നും അതിന്റെ പേരില്‍ ഇനി കാത്തിരിക്കേണ്ടെന്നും ലേഖനത്തില്‍ പറഞ്ഞിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് കേരളാകോണ്‍ഗ്രസ് എമ്മിന്റെ മുഖപത്രമായ പ്രതിഛായയില്‍ മുഖ്യമന്ത്രിപദം വാഗ്ദാനം ചെയ്തു കൊണ്ട് എല്‍ഡിഎഫ് നേതാക്കള്‍ കെ എം മാണിയെ സമീപിച്ചതായി വെളിപ്പെടുത്തല്‍ പുറത്തുവന്നത്. മാണിയുടേത് ഗുരുഹത്യയുടെ പാപം പുരണ്ട കൈകളാണെന്നും ഗുരു കെ എം ജോര്‍ജ്ജ് നെഞ്ചുപൊട്ടിമരിക്കാന് കാരണം കെഎം മാണിയെന്നും ലേഖനത്തില്‍ പറഞ്ഞിട്ടുണ്ട്്. മുന്നണിക്കകത്ത് നിന്നു തര്‍ക്കിച്ചും കലഹിച്ചും വിലപേശിയും അര്‍ഹമായ പലതും നേടിയ കെ എം മാണി രാഷ്ട്രീയ സത്യ സന്ധതയും മര്യാദയും തൊട്ടു തീണ്ടാത്ത രാഷ്ട്രീയക്കാരനാണെന്നും കേരളാ കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ മാണിയുടെ വിഷക്കൊമ്പു കൊണ്ടുള്ള കുത്തേല്‍ക്കാത്ത ഒരു നേതാവും ഉണ്ടാകില്ലെന്നും സ്ഥാപക നേതാവ് കെ എം ജോര്‍ജ്ജ് മുതല്‍ പിസി ജോര്‍ജ്ജ് വരെ അത് അനുഭവിച്ചവരാണെന്നും പത്രം ആരോപിക്കുന്നുണ്ട്.
എല്‍ഡിഎഫ് വെച്ചു നീട്ടിയ മുഖ്യമന്ത്രി പദം യുഡിഎഫ് ഐക്യത്തിന് വേണ്ടി ഉപേക്ഷിച്ച മാണിക്ക് കോണ്‍ഗ്രസ് നല്കിയ പ്രതിഫലം ബാര്‍ക്കോഴ കേസായിരുന്നെന്ന് നേരത്തേ പ്രതിഛായ മുഖപ്രസംഗം എഴുതിയിരുന്നു. മാണിയെ വീഴ്ത്തിയാല്‍ ശക്തിപ്പെടുമെന്നാണ് കോണ്‍ഗ്രസ് കരുതിയിരുന്നതെന്നും പ്രതിഛായ പറഞ്ഞിരുന്നു. സിപിഎം നേതാവ് ജി സുധാകരന്റെ വെളിപ്പെടുത്തിലിന് പിന്നാലെയായിരുന്നു പ്രതിഛായയില്‍ മുഖപ്രസംഗം വന്നത്. ഇതിനുള്ള മറുപടിയുമായിട്ടാണ് ശനിയാഴ്ച വീക്ഷണവും പുറത്തുവന്നിരിക്കുന്നത്.

Comments