
തിരുവനന്തപുരം: അന്താരാഷ്ട്ര ഡോക്യുമെന്ററി ഫെസ്റ്റിവലില്‍ മൂന്ന് ഡോക്യുമെന്ററികള്‍ക്ക് വിലക്ക്. അസഹിഷ്ണുത വിഷയമാകുന്ന മൂന്ന് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ കേന്ദ്രം അനുമതി നല്‍കിയില്ല.
ചലച്ചിത്ര അക്കാമി നടത്തുന്ന മേളയിലേയ്ക്ക് തിരഞ്ഞെടുത്ത ചിത്രങ്ങളായ രോഹിത് വെമുല, ജെഎന്‍യു, കാശ്മീര്‍ വിഷയങ്ങള്‍ പ്രദിപാദിക്കുന്ന ഡോക്യുമെന്ററികള്‍ക്കാണ് വിലക്ക് വീണത്. കേന്ദ്രവാര്‍ത്താവിതരണ മന്ത്രാലയമാണ് ചിത്രങ്ങള്‍ പ്രദര്ശിപ്പിക്കുന്നതിനു അനുമതി നിഷേധിച്ചത്.
രാജ്യത്ത് അടിയന്തരാവസ്ഥയാണെന്ന് കേരള ഫിലിം അക്കാദമി ചെയര്മാന് കമല്‍ പറഞ്ഞു. അപ്രഖ്യാപിത അടിയന്തരാവസ്ഥയിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു. രോഹിത് വെമൂലയ്ക്കുറിച്ചുള്ള 'അണ് ഡെയറബിള്‍ ബീയിങ് ഓഫ് ലൈഫ്', കാശ്മീര്‍ പ്രശ്നം പ്രതിപാദിക്കുന്ന 'ഇന്‍ ദി ഷെയ്ഡ് ഓഫ് ഫാളന്‍ ചിനാല്‍', ജെഎന്‍യു വുമായി ബന്ധപ്പെട്ട് 'മാര്‍ച്ച് മാര്‍ച്ച് മാര്‍ച്ച്, എന്നിവയ്ക്കാണ് അനുമതി നിഷേധിക്കപ്പെട്ടത്.






