സിനിമയെ വെല്ലുന്ന പ്രണയ കഥയാണ് കിങ് ഖാന് ഷാരുഖിന്റെ ജീവിത കഥ.
സിനിമയില്‍ നായികമാര്‍ക്കായി രാജ്യം വിട്ടു പോലും അലയുന്ന നായകനായി ഷാരുഖ് അഭിനയിച്ച് തകര്‍ത്തിട്ടുണ്ട്. സമാനമായ കഥയാണ് ഷാരുഖിന്റെ ജീവിതത്തിലെ പ്രണയവും. കാമുകിയായിരുന്ന ഗൗരിയെ സ്വന്തമാക്കാന്‍ ഷാരുഖ് ഏറെ അലഞ്ഞു.
മുംബൈ സ്വദേശിനിയാണ് ഷാരുഖിന്റെ ഭാര്യ ഗൗരി ഖാന്. ഷാരുഖുമായി പ്രണയത്തിലായിരുന്നെങ്കിലും ചില സമയങ്ങളില്‍ അമിത സ്നേഹം ഗൗരിക്ക് ബുദ്ധിമുട്ടായി തോന്നി. അങ്ങനെയൊരിക്കല്‍ ഇത് സഹിക്കാനാവാതെ ഗൗരി മുംബൈയ്ക്ക് പോയി. ഇത് ഷാരുഖിന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. പിന്നാലെ സുഹൃത്ത് ബെന്നി തോമസിനൊപ്പം ഷാരുഖ് ഡല്‍ഹിയില്‍ നിന്ന് മുംബൈയിലേയ്ക്ക് തിരിച്ചു. സുഹൃത്തിന്റെ ഫ്ലാറ്റില്‍ ആദ്യ രണ്ടു ദിവസം താമസിക്കാന്‍ സാധിച്ചു.

എന്നാല്‍ ഉടന്‍ താമസം മാറേണ്ടി വന്നു. പിന്നെ കിടന്നത് മുംബൈ സെന്‍ട്രല്‍ റയില്‍വേ സ്റ്റേഷനിലും മറൈന്‍ ഡ്രൈവിലുമായിരുന്നു. ജുഹു കടല്‍ത്തീരത്ത് വെച്ച് ഗൗരിയെ കണ്ടെത്തുന്നതു വരെ വഴിയോരത്തായിരുന്നു കിടപ്പ്. അന്നേ സിനിമ മനസ്സിലുള്ള ഷാരുഖ് സുഹൃത്തിനോട് പറഞ്ഞു, ഒരിക്കല്‍ ഈ നഗരത്തില്‍ വലിയൊരാളാകുമെന്ന്. ഇന്ന് ജുഹു അറിയപ്പെടുന്നത് ഷാരുഖിന്റെ വീട് മന്നത്തിന്റെ പേരിലാണ്. സിനിമയില്‍ എത്തിയ ശേഷം ഗൗരിയെ വിവാഹം കഴിച്ചു. ഇന്ന് ലോകത്തിന് മുന്നില്‍ ഇന്ത്യന്‍ സിനിമയുടെ മുഖമാകാനും ഷാരുഖിന് കഴിഞ്ഞു. ഒരു ചാനല്‍ പരിപാടിക്കിടെയാണ് സുഹൃത്ത് ഈ കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

Comments