യെച്ചൂരിയെ ആക്രമിച്ചയാള്‍ക്ക് സംഘപരിവാറുമായി എന്താണ് ബന്ധം? ഈ ചിത്രങ്ങള്‍ മറുപടി പറയട്ടെ
യെച്ചൂരിയെ ആക്രമിച്ചയാള്‍ക്ക് സംഘപരിവാറുമായി എന്താണ് ബന്ധം? ഈ ചിത്രങ്ങള്‍ മറുപടി പറയട്ടെ
Authored by Web Desk | Last updated: 12 Jun 2017, 3:14 PM | 1 min read
ന്യൂഡല്‍ഹി: സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ ആക്രമിച്ച ഹിന്ദുസേന നേതാവ് വിഷ്ണു ഗുപ്തയ്ക്ക് സംഘപരിവാറുമായി ഒരു ബന്ധവുമില്ലെന്നാണ് കുമ്മനം അടക്കമുള്ള നേതാക്കള്‍ ആണയിടുന്നത്. എന്നാല്‍ ഇയാള്‍ക്ക് ബി.ജെ.പിയുടെയും മറ്റ് സംഘപരിവാര്‍ സംഘടനകളുടെയും നേതാക്കളുമായി അടുത്ത ബന്ധമുണ്ടെന്നാണ് വ്യക്തമാകുന്നത്. സംഘപരിവാര്‍ നേതാക്കള്‍ക്കൊപ്പമുള്ള വിഷ്ണു ഗുപ്തയുടെ ചിത്രങ്ങള്‍ പുറത്തു വന്നു.
ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന് സ്വാമിക്കൊപ്പം വേദി പങ്കിടുന്നതും വി.എച്ച്.പി നേതാവ് അശോക് സിംഗാളിന്റെ കാല് തൊട്ട് വന്ദിക്കുന്നതും അടക്കമുള്ള ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. പ്രവീണ്‍ തൊഗാഡിയ, പ്രഗ്യാ സിംഗ്, സാക്ഷി മഹാരാജ് തുടങ്ങിയവര്‍ക്കൊപ്പമുള്ള വിഷ്ണു ഗുപ്തയുടെ ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോഡി, അമിത് ഷാ, കുമ്മനം രാജശേഖരന് എന്നിവരുമായും ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ട്.
ബി.ജെ.പിക്ക് വേണ്ടി മിന്നലാക്രമണം നടത്തിയതിന് ജയിലില്‍ കിടന്നിട്ടുള്ളയാള്‍ കൂടിയാണ് വിഷ്ണു ഗുപ്ത. അഭിഭാഷകന് പ്രശാന്ത് ഭൂഷന്, എഴുത്തുകാരി അരുന്ധതി റോയി, ആര്യസമാജ് മേധാവി സ്വാമി അഗ്നിവേശ്, കശ്മീരിലെ സ്വതന്ത്ര എം.എല്‍.എ എഞ്ചിനീയര്‍ റഷീദ് എന്നിവരെയും ഇയാള്‍ ആക്രമിച്ചിട്ടുണ്ട്. കേരള ഹൗസിലെ ബീഫ് റെയ്ഡിന് പിന്നില്‍ വിഷ്ണു ഗുപ്തയും മലയാളിയായ പ്രതീഷ് വിശ്വനാഥനുമായിരുന്നു.