
ചാള്‍സ് രാജകുമാരനും ഡയാന രാജകുമാരിയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുകള്‍ വീണ്ടും ചര്‍ച്ചയാകുന്നു. ഡയാന മരിച്ചിട്ട് വര്‍ഷങ്ങളായെങ്കിലും കാമില പാര്‍ക്കറുമായുള്ള ചാള്‍സ് രാജകുമാരന്റെ ബന്ധവും ഡയാനയുടെ വിവാഹേതര ബന്ധങ്ങളും അവരുടെ ജീവിതത്തിലുണ്ടാക്കിയ പ്രശ്നങ്ങളും ഇന്നും വായനക്കാര്‍ക്ക് ഇഷ്ടമുള്ള വിഷയങ്ങളാണ്. കാമിലയുമായുള്ള ചാള്‍സിന്റെ ബന്ധം പ്രശ്നമായതോടെയാണ് കൊട്ടാര രഹസ്യങ്ങള്‍ എഴുത്തുകാരനായ ആന്‍ഡ്രു മോര്‍ട്ടനുമായി പങ്കുവെക്കാന്‍ ഡയാന തയ്യാറായത്. തുടര്‍ന്നാണ് ഡയാന-ഹെര്‍ ട്രൂ സ്റ്റോറി എന്ന പുസ്തകം മോര്‍ട്ടന്‍ രചിക്കുന്നത്.
പുസ്തത്തിനാധാരമായ വിവരങ്ങള്‍ നല്‍കിയത് താനാണെന്ന് വെളിപ്പെടുത്തരുതെന്ന നിബന്ധനയോടെയാണ് ഡയാന അവ കൈമാറിയത്. ഇപ്പോള്‍, കൂടുതല്‍ കൊട്ടാര രഹസ്യങ്ങളുമായി പുസ്തകം വീണ്ടും വിപണിയിലെത്തുകയാണ്. ഡയാന നേരിട്ടുപറഞ്ഞ കാര്യങ്ങളാണ് പുതിയതായി ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഡയാന ആദ്യതവണ ആത്മഹത്യക്ക് ശ്രമിച്ചതിനെക്കുറിച്ചുള്ള വിവരങ്ങളാണ് അതില്‍ പ്രതിപാദിക്കുന്നുണ്ട്. 1982-ല്‍ വില്യം രാജകുമാരനെ ഗര്‍ഭം ധരിച്ചിരിക്കുമ്പോള്‍. താന്‍ പറയുന്നത് കേള്‍ക്കാതെ, കരയുന്ന ചെന്നായയെന്ന് വിളിച്ച് അധിക്ഷേപിച്ചു കൊണ്ട് ചാള്‍സ് രാജകുമാരന് കുതിര സവാരിക്ക് പോയതിലുള്ള ദേഷ്യമാണ് ഡയാന പ്രകടിപ്പിച്ചത്. നീയെപ്പോഴും ഇങ്ങനെതന്നെയാണ്. നീ പറയുന്നത് എനിക്ക് കേള്ക്കേണ്ടെന്നുപറഞ്ഞായിരുന്നു ചാള്‍സ് പോയത്. ചാള്‍സിന്റെ ശ്രദ്ധ പിടിച്ചുപറ്റുന്നതിനായാണ് താന്‍ ആത്മഹത്യാശ്രമം നടത്തിയതെന്ന് ഡയാന മോര്‍ട്ടനോട് പറയുന്നു. എന്നാല്‍, ഇത്രയൊക്കെ ചെയ്തിട്ടും ചാള്‍സ് തന്നെ വകവെച്ചില്ലെന്നും ഡയാന പയുന്നുണ്ട്.






