
തിരുവനന്തപുരം : സംസ്ഥാനത്ത് നാളെ അര്‍ധരാത്രി മുതല്‍ ട്രോളിങ് നിരോധനം നിലവില്‍ വരും. യന്ത്രവത്കൃത ബോട്ടുകള്‍ ഉപയോഗിച്ചുള്ള മത്സ്യബന്ധനത്തിന് 45 ദിവസത്തെ നിരോധനമാണ് ഏര്‍പ്പെടുത്തുന്നത്. യന്ത്രവത്കൃത ബോട്ടുകള്‍ അര്ധരാത്രിയ്ക്കുള്ളില് തീരത്ത് അടുപ്പിക്കണമെന്ന് ഫിഷറീസ് വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
നിരോധനത്തിന്റെ ഭാഗമായി നാളെ ഉച്ച മുതല്‍ തീരദേശ പോലീസിന്റെ പ്രത്യേക പെട്രോളിങും ആരംഭിക്കും.
ഒരു ലക്ഷത്തിലേറെ തൊഴിലാളികളെ നിരോധനം നേരിട്ട് ബാധിക്കുമെന്നാണ് വിലയിരുത്തല്‍. ഇതിനിടെ, നിരോധന കാലയളവ് ശാസ്ത്രീയമല്ലെന്ന് തൊഴിലാളികള്‍ക്കിടയില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ഇതിനിടെ, മത്സ്യത്തൊഴിലാളികളുടെ ദാരിദ്രം അകറ്റാന്‍ സൗജന്യ റേഷനും മറ്റ് ആനുകൂല്യങ്ങളും അനുവദിച്ചിട്ടുണ്ട്.






