
ജക്കാര്‍ത്ത: ഇന്തോനേഷ്യന്‍ ഓപ്പണ്‍ സൂപ്പര്‍ സീരിസ് മത്സരത്തില്‍ ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം സൈന നെഹ്വാള് രണ്ടാം റൗണ്ടില്‍ കടന്നു. തായ്ലാന്ഡിന്റെ റച്ചാനോക് ഇന്റാനോനിനെ കീഴടക്കിയാണ് സൈന രണ്ടാം റൗണ്ടില്‍ കടന്നത്. സ്കോര്‍: 17-21, 21-18, 21-12
ആദ്യ സെറ്റില്‍ സൈന തോറ്റെങ്കിലും അടുത്ത രണ്ട് സെറ്റും സൈന സ്വന്തമാക്കുകയായിരുന്നു. മുന്‍ ലോക ചാമ്പ്യനും എട്ടാം സീഡുമാണ് റച്ചാനോക് ഇന്റാനോന്. തായ്ലാന്ഡിന്റെ തന്നെ നിതാച്ചോണ് ജിന്ഡാപോളാണ് രണ്ടാം റൗണ്ടില്‍ സൈനയുടെ എതിരാളി.






