
ദുബായ്: 2022 ലോകകപ്പിനായി ഖത്തര്‍ കാത്തുവെച്ചിരിക്കുന്നത് കണ്ടാല്‍ കണ്ണു നിറയും പിന്നാലെ മനസും. അതാണ് ഖത്തര്‍..അതാവണമെടാ ഖത്തര്‍! എന്നു പറഞ്ഞു പോകും.
ഗള്‍ഫ് നയതന്ത്ര പ്രതിസന്ധികള്‍ക്കിടയിലും ആതിഥേയ രാജ്യമായ ഖത്തര്‍ 2022 ഫിഫ ലോകകപ്പിനുള്ള ഒരുക്കങ്ങളുടെ തിരക്കിലാണ്. ഒമ്പത് സ്റ്റേഡിയങ്ങളാണ് സംഘാടകര്‍ പുതിയതായി നിര്‍മ്മിക്കുന്നത്. മാത്രമല്ല മൂന്നു സ്റ്റേഡിയങ്ങള്‍ നവീകരിച്ചും ഖത്തര്‍ ഒരുക്കുകയാണ്.
വഞ്ചിയുടേയും ശംഖിന്റെയും രൂപത്തിലുള്ള സ്റ്റേഡിയങ്ങളുണ്ട്. ഖത്തര്‍ 2022 ലോകകപ്പിനായി ഒരുങ്ങുന്ന മൈതാനങ്ങളുടെ അമ്പരിപ്പിക്കുന്ന രൂപകല്പനയുടെ വീഡിയോ ലോകത്തെയും ഞെട്ടിച്ചു.




