
തിരുവനന്തപുരം: പുതുവൈപ്പിനില്‍ നടന്ന ലാത്തിച്ചാര്‍ജിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പുതുവൈപ്പിനില്‍ ഐ.ഒ.സി പ്ലാന്റിനെതിരെ സമരം നടത്തിയ സ്ത്രീകളും കുട്ടികളുമടക്കമുള്ള നാട്ടുകാര്‍ക്കു നേരെയാണ് പോലീസ് ലാത്തിച്ചാര്‍ജ്ജുണ്ടായത്.
ജനകീയ സമരങ്ങളെ ലാത്തിയുപയോഗിച്ച് അടിച്ചമര്‍ത്താനാവില്ലെന്ന് സര്‍ക്കാര്‍ ഓര്‍ക്കണമെന്നും അദേഹം പറഞ്ഞു. പകര്‍ച്ചപ്പനി പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിയുമായി രാവിലെ നടത്തിയ ചര്‍ച്ചയില്‍ പുതുവൈപ്പിന് പ്രശ്നവും ചര്‍ച്ച നടത്തണമെന്നും സര്‍വകക്ഷിയോഗം വിളിക്കണമെന്നും ആവശ്യപ്പെട്ടതാണെന്നും ചെന്നിത്തല പറഞ്ഞു.
കഴിഞ്ഞ ദിവസം നടന്ന ലാത്തിച്ചാര്‍ജ്ജില്‍ നടപടി എടുക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് വീണ്ടും പോലീസ് അതിക്രമം ഉണ്ടായത്. പോലീസ് നടപടി നിതീകരിക്കാന്‍ കഴിയില്ലെന്നും ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.






