
ലോകത്ത് ഏതൊരു ടീമിനോട് തോറ്റാലും ആരാധകര്‍ക്ക് ക്രിക്കറ്റില്‍ പാകിസ്താനോട് ഇന്ത്യ തോല്‍ക്കുന്നത് തീരെ പൊറുക്കാന്‍ കഴിയില്ല. അങ്ങിനെ വന്നാല്‍ നിരാശയുടെ പടു കുഴിയില്‍ നിന്നും മോചിതമാകാന്‍ കുറേയേറെ സമയം എടുക്കുകയും ചെയ്യും. ഇരു രാജ്യങ്ങളുടെയും മത്സരത്തെ യുദ്ധസമാനമായി കരുതുന്ന പാക് ആരാധകര്‍ക്കും ഇത് മാറ്റമില്ലാത്ത കാര്യമാണെന്നാണ് കരുതുന്നത്.
ഇന്ത്യയോട് തീരെ തോല്ക്കാന് മനസ്സില്ലാത്ത പാകിസ്താന് കാര്‍ക്ക് പക്ഷേ ഐസിസി ചാമ്പ്യന്‍സ്ട്രോഫി മത്സരത്തിന് ശേഷം ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി നടത്തിയ പ്രതികരണം കൊണ്ടത് ഹൃദയത്തിലാണ്.
''പാകിസ്താനെ അഭിനന്ദിക്കാന്‍ ആഗ്രഹിക്കുന്നു. കര്യങ്ങള്‍ അവര്‍ മാറ്റിമറിച്ച രീതിയും അവരുടെ പ്രതിഭകളുടെ പ്രകടനവും കൊണ്ട് അവര്‍ക്ക് ഇതൊരു മഹത്തായ ടൂര്‍ണമെന്റായിരുന്നു. തങ്ങളുടേതായ ദിവസത്തില്‍ ആരേയും നിശബ്ദരാക്കാന്‍ കഴിയുന്നവരാണ് തങ്ങളെന്ന് അവര്‍ വീണ്ടും തെളിയിച്ചു. ഞങ്ങള്‍ക്ക് നിരാശയുണ്ട്. എന്നിരുന്നാലും എന്റെ മുഖത്ത് ഈ ചിരിയുണ്ടാകും. എന്തുകൊണ്ടെന്നാല്‍ നന്നായി കളിച്ചല്ലാതെ ഒരു ടീമിന് ഫൈനല്‍ വരെ എത്താനാകില്ലല്ലോ '' ഇന്ത്യന്‍ നായകന്റെ ഈ പ്രതികരണം കരഘോഷത്തോടെയാണ് പാക് കാണികള്‍ എടുത്തത്.
പാക് ടീമിന്റെ മികവ് അംഗീകരിക്കാന്‍ തയ്യാറായ ഇന്ത്യന്‍ നായകന്റെ നല്ല മനസ്സിന് പാകിസ്താന് കാര്‍ മറുപടി പറഞ്ഞത് ട്വിറ്ററിലൂടെയാണ്. രാഷ്ട്രീയക്കാരും കളിക്കാരുമെല്ലാം കോഹ്ലിക്ക് അഭിനന്ദനവുമായി എത്തി. മഹത്തായ സംസാരം. ക്രിക്കറ്റും രാഷ്ട്രീയവും ഇന്ന് ജയിച്ചെന്നായിരുന്നു ഷര്മീന് ഒബൈദ് പ്രതികരിച്ചത്. വിരാട് കോഹ്ലി കളിയുടെ യഥാര്‍ത്ഥ നയതന്ത്രജ്ഞന് എന്നായിരുന്നു മിര്‍സാ വഹീദിന്റെ പ്രതികരണം. വിരാട് കോഹ്ലിയില് കണ്ടത് മഹത്തായ ഒരു കായികമികവാണെന്നായിരുന്നു മൊഷറഫ് സെയ്ദിയുടെ പ്രതികരണം.
പാകിസ്താന്കാര് മാത്രമായിരുന്നില്ല പ്രതികരിച്ചത് കായിക താരങ്ങളും ഉണ്ടായിരുന്നു. പാകിസ്താന് അഭിനന്ദനം. വിരാട് കോഹ്ലിക്കും. താങ്കളുടെ ടീം ടൂര്‍ണമെന്റില്‍ മികച്ച കളി കളിച്ചു. മത്സരത്തിന് ശേഷം നന്നായി സംസാരിക്കുകയും ചെയ്തെന്ന ഷെയിന്‍വോണ്‍ വ്യക്തമാക്കി. ഫൈനല്‍ ഒഴികെ എല്ലാ മത്സരത്തിലും ഇന്ത്യ നന്നായി കളിച്ചെന്നും മത്സരശേഷം വിരാട് കോഹ്ലിയുടെ സംസാരം മനോഹരമായിരുന്നെന്നാണ് ബ്രണ്ടന്‍ മക് കുലം പ്രതികരിച്ചത്.
ഞായറാഴ്ച 180 റണ്‍സിനാണ് ഇന്ത്യ തോറ്റത്. വിജയത്തിന്റെ യഥാര്‍ത്ഥ ശില്‍പ്പികള്‍ ബാറ്റുകൊണ്ട് മികവ് കാട്ടിയ ഫഖര്‍ സമനും പന്ത് കൊണ്ട് മായാജാലം കാട്ടിയ മുഹമ്മദ് ആമിറുമായിരുന്നു. രോഹിത്ശര്‍മ്മ, കോഹ്ലി, ശിഖര്‍ ധവാന് എന്നിവരെ ഇയാള്പുറത്താക്കി. ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റില്‍ പിന്തുടര്ന്ന് ജയിക്കുന്ന അഗ്രസീവ് ബാറ്റ്സ്മാനായിട്ടും വിരാട് കോഹ്ലിക്ക് പോലും ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല.
[VIDEO]



