
22 ആഴ്ച പ്രായമുള്ള പിഞ്ചു കുഞ്ഞ് മരിച്ചെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയതിനെ തുടര്‍ന്ന് സംസ്കാര ചടങ്ങിന് കൊണ്ടു പോകുമ്പോള്‍ കുഞ്ഞിന് ജീവന് വെച്ചു. സാഫ്ഡാര്ജങ് ആശുപത്രിയിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. കുഞ്ഞ് ജനിക്കുമ്പോള്‍ 460 ഗ്രാം ഭാരം മാത്രമായിരുന്നു ഉണ്ടായിരുന്നത്. പൂര്‍ണ്ണവളര്‍ച്ചയും എത്തിയിട്ടില്ലായിരുന്നു. പ്രസവത്തിന് ശേഷം കുട്ടി മരിച്ചുവെന്ന് ഡോക്ടര്‍മാരും വ്യക്തമാക്കുകയായിരുന്നു.
കുട്ടിയെ പരിശോധിച്ചപ്പോള്‍ അനക്കം ഒന്നും ഉണ്ടായിരുന്നില്ലെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. കുട്ടി കരയുകയോ, ഒന്നും ചെയ്തിരുന്നില്ല. പിന്നീട് കുട്ടി മരിച്ചെന്ന് പറഞ്ഞതോടെ വീട്ടുകാര്‍ സംസ്കാര ചടങ്ങുകള്‍ക്ക് ഒരുക്കം കൂട്ടി. എന്നാല്‍ സംസ്കാരചടങ്ങിനിടെ കുട്ടിക്ക് ജീവന് വെച്ചു. ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തില്‍ ആശുപത്രി അധികൃതര്‍ അന്വേഷണം പ്രഖ്യാപിച്ചു.






