
മുംബൈ: എന്‍ഡിഎയുടെ രാഷ്ര്ടപതി സ്ഥാനാര്‍ഥി രാംനാഥ് കോവിന്ദിന് ശിവസേന പിന്തുണ പ്രഖ്യാപിച്ചു. പാര്‍ട്ടി അധ്യക്ഷന്‍ ഉദ്ധവ് താക്കറെയാണ് പിന്തുണ പ്രഖ്യാപിച്ചത്. മുംബൈയില്‍ ചേര്‍ന്ന പാര്‍ട്ടി യോഗത്തിലാണ് തീരുമാനം.
രാംനാഥ് കോവിന്ദിനെ സ്ഥാനാര്‍ഥിയായി നിശ്ചയിച്ച ശേഷമാണ് ഉദ്ധവിനെ ബിജെപി അധ്യക്ഷന്‍ അമിത് ഷാ ഇക്കാര്യം അറിയിച്ചത്. പിന്തുണ തേടി അമിത് ഷാ ഞായറാഴ്ച ഉദ്ധവിനെ ബാന്ദ്രയിലെ വസതിയില്‍ ചെന്ന് കാണുകയും ചെയ്തിരുന്നു.
എന്‍ഡിയിലെ രണ്ടാമത്തെ വലിയ കക്ഷിയായ ശിവസേനയ്ക്ക് മഹാരാഷ്ട്രയില്‍ 63 എംഎല്‍എമാരും 18 ലോക്സഭാ എംപിമാരും മൂന്ന് രാജ്യസഭാംഗങ്ങളുമാണുള്ളത്. കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളില്‍ യുപിഎ സ്ഥാനാര്‍ഥികളായ പ്രതിഭ പാട്ടീലിനും പ്രണബ് മുഖര്‍ജിക്കും സേന പിന്തുണ നല്‍കിയിരുന്നു.






