
തൊടുപുഴ: ഈച്ചയേയും പാറ്റയേയും ഓടിക്കാന്‍ വില്‍പ്പനയ്ക്ക് വെച്ച മീനില്‍ കീടനാശിനി അടിക്കുന്ന വീഡിയോ പുറത്തുവന്നതിനെ തുടര്‍ന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് അന്വേഷണത്തിന്. തൊടുപുഴയിലെ വണ്ണപ്പുറത്ത് നിന്നും ആരോ പകര്‍ത്തി സാമൂഹ്യ മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത വീഡിയോ അനേകരാണ് കണ്ടത്. പരിശോധനയ്ക്ക് പിന്നാലെ ആറു കടകള്‍ക്ക് ഭക്ഷ്യ സുരക്ഷാവകുപ്പ് നോട്ടീസ് അയച്ചു
ദൃശ്യം ഫേസ്ബുക്ക് വഴി അനേകര്‍ കാണുകയും ചെയ്ത സാഹചര്യത്തില്‍ ഭക്ഷ്യ സുരക്ഷാ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയ ശേഷം കടയില്‍ പരിശോധന നടത്തി. നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെ കടയും അടച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് ഈച്ചയേയും പാറ്റയേയുമെല്ലാം ഓടിക്കാന്‍ കീടനാശിനി അടിക്കുന്ന ദൃശ്യം വൈറലായി മാറിയത്. മൊബൈലില്‍ ആരോപകര്‍ത്തി ഫേസ്ബുക്കില്‍ ഇടുകയായിരുന്നു.
കടക്കാരന് കീടനാശിനി അടിക്കുന്ന ദൃശ്യം വ്യക്തമായി കാണുന്നുണ്ട്. കഴിഞ്ഞ ദിവസം ഭക്ഷ്യസുരക്ഷാ ഓഫീസര്‍ ബെന്നി ജോസഫിന്റെ നേതൃത്വത്തില്‍ കടയുടെ പൂട്ട് പൊളിച്ചു പരിശോധിക്കുകയും പാറ്റയെ ഓടിക്കുന്ന പൊടിയുടെ പായ്ക്കറ്റ് കണ്ടെത്തിയതായുമാണ് വിവരം. അതേസമം കീടനാശിനി സ്പ്രേ ചെയ്ത മീന്‍ കടക്കാരന് എടുത്തുമാറ്റി. സമീപത്തെ മത്സ്യക്കടകളിലും പരിശോധന നടത്തുകയും ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്ന മീനുകള്‍ എടുത്തുകൊണ്ടു പോകുകയും ചെയ്തു.
എന്നാല്‍ തളിച്ചത് സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നും വാങ്ങിയ ആയുര്‍വേദ തൈലമാണെന്നാണ് കട നടത്തിപ്പുകാരന് പറയുന്നത്. ചിലര്‍ കരുതിക്കൂട്ടി നടത്തിയ അപമാനമാണെന്നും ആരോപണങ്ങള്‍ ശരിയല്ലെന്നും ഇയാള്‍ പറഞ്ഞു. സിഎംവി സൂപ്പര്‍മാര്‍ക്കറ്റ് എന്ന പേര് ദൃശ്യങ്ങള്‍ പ്രചരിച്ചതിന് പിന്നാലെ വിഎച്ച് സൂപ്പര്‍മാര്‍ക്കറ്റ് എന്നാക്കി മാറ്റുകയും ചെയ്തിട്ടുണ്ട്. ഒരു വര്‍ഷം മുമ്പാണ് നെടുങ്കണ്ടത്ത് മീന്‍ കഴിച്ചവര്‍ക്ക് ഭക്ഷ്യ വിഷബാധ കണ്ടെത്തിയത്.






