
ഐസിസി ചാമ്പ്യന്‍സ്ട്രോഫി ഫൈനല്‍ പിന്നിട്ട് ദിവസങ്ങള്‍ക്കു ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് നന്ദി അറിയിച്ച് പാകിസ്താന് ഓപ്പണര്‍ അസര്‍ അലി. എം.എസ് ധോണി, വിരാട് കോലി, യുവരാജ് സിംഗ് എന്നിവര്‍ക്കാണ് അലിയുടെ പ്രത്യേക നന്ദി. മത്സരത്തില്‍ വിജയം സമ്മാനിച്ചതിനല്ല ഈ നന്ദി പ്രകടനം. പിന്നെയോ?
മത്സരചൂടിനിടെയും തന്റെ മക്കളുടെ ആഗ്രഹം മനസ്സിലാക്കി അവര്‍ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ കാണിച്ച സൗമനസ്യത്തിനാണ് ഈ നന്ദി. താരങ്ങള്‍ക്കൊപ്പമുള്ള കുട്ടികളുടെ ചിത്രം അലി ട്വീറ്റ് ചെയ്തു. ഒരു മണിക്കൂറിനുള്ളില്‍ 4,700 ലൈക്കുകളും 2,300 റിട്വീറ്റുകളും ഈ ചിത്രം നേടി.



