
മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് ഒരുക്കിയ പുലിമുരുകന് തമിഴകവും കീഴടക്കുകയാണ്. ഇത്രയും ഉജ്ജ്വലമായ ആക്ഷന്‍ മുഹൂര്‍ത്തങ്ങളുള്ള സിനിമകള്‍ അപൂര്‍വ്വമാണെന്നാണ് തമിഴ് ജനതയുടെ ഏകാഭിപ്രായം. കഴിഞ്ഞ ദിവസം 305 തിയേറ്ററുകളിലാണ് ചിത്രത്തിന്റെ തമിഴ് പതിപ്പ് തമിഴ്നാട്ടില്‍ റിലീസായത്. ഒരു ഡബ്ബിംഗ് പതിപ്പ് ഇത്രയധികം തിയേറ്ററുകളില്‍ റിലീസാകുന്നത് തമിഴ്നാട്ടില്‍ ആദ്യമാണ്.
'മോഹന്‍ലാല്‍ അത്ഭുതം' എന്നാണ് പുലിമുരുകനെ തമിഴ് ജനത വിശേഷിപ്പിക്കുന്നത്. തമിഴിലെ ഏറ്റവും പുതിയ റിലീസുകളായ മരഗത നാണയം, ക്ഷത്രിയന് തുടങ്ങിയവ ബോക്സോഫീസില്‍ കിതയ്ക്കുമ്പോഴാണ് പുലിമുരുകന്റെ തകര്‍പ്പന്‍ പ്രകടനം.
ഒരു യൂണിവേഴ്സല്‍ സബ്ജക്ട് ഉണ്ട് എന്നുള്ളതാണ് എല്ലാ ഭാഷയിലും പുലിമുരുകനെ ജനപ്രിയമാക്കുന്ന ഘടകം. ഉദയ്കൃഷ്ണയുടെ തിരക്കഥയില്‍ വൈശാഖ് സംവിധാനം ചെയ്ത ഈ സിനിമ റിലീസ് ആകുന്ന ഭാഷകളിലെല്ലാം കോടികള്‍ വാരുന്ന മാജിക്കാണ് കാഴ്ചവയ്ക്കുന്നത്.






