
ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാരുകള്‍ കര്‍ഷക വായ്പകള്‍ എഴുതി തള്ളുന്നതിനെതിരെ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ വെങ്കയ്യ നായിഡുവിന്റെ പരാമര്‍ശം ദൗര്‍ഭാഗ്യകരമായെന്ന് കോണ്‍ഗ്രസ്. വായ്പകള്‍ എഴുതിത്തള്ളുന്നത് ഫാഷനായി മാറിയെന്നാണ് നായിഡു പറഞ്ഞത്. ഇത്തരത്തില്‍ ഒരു പ്രസ്താവന നടത്തിയതില്‍ അദ്ദേഹം മാപ്പു പറയണമെന്ന് കോണ്‍ഗ്രസ് നോതാവ് ടോം വടക്കന്‍ ആവശ്യപ്പെട്ടു.
വായ്പയെടുത്ത് തിരിച്ചടവ് നടക്കാതെ കടക്കെണിയില്‍ പെട്ട് ആത്മഹത്യ ചെയ്യുന്ന സാഹചര്യത്തില്‍ വായ്പകള്‍ എഴുതിത്തള്ളുന്നത് ഫാഷനാണെന്ന് പ്രസ്ഥാവനയെ അദ്ദേഹം ചോദ്യം ചെയ്തു.
കര്‍ഷകര്‍ സ്വന്തം ജീവന് നഷ്ടപ്പെടുത്തുമ്പോള്‍ അത് ഫാഷനല്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെടിഎസ് തുള്‍സി പറഞ്ഞിരുന്നു. ജീവിതത്തില്‍ നിരാശയും ഇച്ഛാഭംഗവും വരുന്നതുകൊണ്ടാണ് ഒരാള്‍ ജീവന് നഷ്ടപ്പെടുത്താന്‍ തയ്യാറാകുന്നതെന്നും വാര്‍ത്താ ഏജന്‍സിയോട് അദ്ദേഹം പറഞ്ഞു.






