എറണാകുളം: പിറവം പിറമാടം പള്ളിയില്‍ വൈദികര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഓര്‍ത്തഡോക്സ്-യാക്കോബായ വിഭാഗങ്ങള്‍ക്കെതിരെ പോലീസ് കേസെടുത്തു. വൈദികരടക്കം 22 പേര്‍ക്കെതിരെയാണ് രാമമംഗലം പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്. തടഞ്ഞുവെക്കല്‍, അസഭ്യം പറയല്‍, പരിക്കേല്‍പ്പിക്കല്‍ തുടങ്ങിയ ഗുരുതര വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.
യാക്കോബായ സഭാ വികാരി ഫാ. ലാല്‍മോന്‍ പട്ടരുമഠം അടക്കമുള്ളവര്‍ പ്രതിപ്പട്ടികയിലുണ്ട്. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പള്ളിയിലെത്തിയ ഓര്‍ത്തഡോക്സ് സഭാ അംഗങ്ങളെ ആക്രമിച്ചുവെന്നാണ് എഫ്‌ഐആറിലുള്ളത്. അതേസമയം, പള്ളിയില്‍ അതിക്രമിച്ച് കയറിയതിന് ഫാ. എബിന്‍ എബ്രഹാം ഉള്‍പ്പെടെയുള്ള ഓര്‍ത്തഡോക്സ് വിഭാഗം വൈദികര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
കോടതിയുടെ അനുകൂല വിധിയെത്തുടര്‍ന്ന് ഞായറാഴ്ച പ്രാര്‍ഥനയ്ക്കായി ഓര്‍ത്തഡോക്സ് വൈദികര്‍ പള്ളിയിലെത്തിയപ്പോഴാണ് ഇരു വിഭാഗങ്ങളും തമ്മില്‍ തര്‍ക്കമുണ്ടായത്. വിശുദ്ധ സ്ഥലമായി ആചരിക്കുന്ന മദ്ബഹയില്‍ വെച്ചാണ് വൈദികര്‍ തമ്മിലടിച്ചത്. ഇതിനിടെ, ഇരു സഭകളും തമ്മിലുള്ള തര്‍ക്കത്തില്‍ മധ്യസ്ഥത വഹിക്കാമെന്ന് സര്‍ക്കാര്‍ ഇന്നലെ കോടതിയെ അറിയിച്ചിരുന്നു.

Comments