തിരുവനന്തപുരം: യൂണിഫോം വാങ്ങുന്നതിനെന്ന പേരിൽ പൊലീസുകാരിൽ നിന്ന് ഏഴ് ലക്ഷത്തോളം രൂപ പിരിച്ചെടുത്ത് തട്ടിയെടുത്തെന്ന പരാതിയിൽ പൊലീസുകാരനെതിരെ കേസ്. കെഎപി പത്തനംതിട്ട ബറ്റാലിയനിലെ ഉദ്യോഗസ്ഥനായ ശംഭു ആർ. കൃഷ്ണനെതിരെയാണ് പേരൂർക്കട പൊലീസ് കേസെടുത്തത്.
തിരുവനന്തപുരം എസ്എപി ക്യാമ്പിലെ പൊലീസുകാരിൽ നിന്നാണ് യൂണിഫോമിനെന്ന പേരിൽ ഇയാൾ പണം വാങ്ങിയത്. എസ്എപി ക്യാമ്പിലെ യൂണിഫോം കമ്മിറ്റി അംഗമായിരുന്ന ശംഭു ആർ. കൃഷ്ണൻ, ഈ ചുമതലയുടെ പേരിൽ ക്യാമ്പിലെ ട്രെയിനി ഉദ്യോഗസ്ഥരിൽ നിന്ന് പണം പിരിച്ചെന്നാണ് പരാതി.
പിരിച്ചെടുത്ത ഏഴ് ലക്ഷത്തോളം രൂപ ബന്ധപ്പെട്ട സൊസൈറ്റികളിൽ അടയ്ക്കാതെ ഇയാൾ തട്ടിയെടുത്തെന്നാണ് ആരോപണം. പരിശീലനത്തിനായാണ് കെഎപി പത്തനംതിട്ട ബറ്റാലിയനിലെ പൊലീസുകാരനായ ശംഭു ആർ. കൃഷ്ണൻ എസ്എപി ക്യാമ്പിലെത്തിയത്. പണം നഷ്ടപ്പെട്ടവർ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
പൊലീസ് നടത്തിയ അന്വേഷണത്തിൽ തട്ടിയെടുത്ത പണം ഓൺലൈൻ ബെറ്റിങ് ഗെയിമുകൾ കളിച്ച് നഷ്ടപ്പെടുത്തിയെന്നാണ് കണ്ടെത്തൽ. ബെറ്റിങ് ഗെയിമുകളിലാണ് പണം നഷ്ടപ്പെടുത്തിയതെന്ന് എഫ്ഐആറിലും വ്യക്തമാക്കുന്നുണ്ട്.

Comments