ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ഡൽഹി ഐഐടി ബിരുദദാന ചടങ്ങിൽ ഗായത്രി മന്ത്രം ചൊല്ലി എന്ന കോൺഗ്രസ് വക്താവ് ഷമ മുഹമ്മദിന്റെ വിമർശനം പൊളിയുന്നു. സംസ്കൃതത്തിലെ എല്ലാ ശ്ലോകങ്ങളും ഗായത്രിമന്ത്രമല്ല എന്ന് ചൂണ്ടിക്കാട്ടി ഐഐടി കാൺപൂർ പൂർവവിദ്യാർത്ഥി രംഗത്തുവന്നു.
ചടങ്ങിൽ ചൊല്ലിയത് ഗായത്രി മന്ത്രമല്ലെന്നും വസ്തുതാപരമായ പിശകാണ് ഷമ മൊഹമ്മദിന് സംഭവിച്ചതെന്നും ഐഐടി കാൺപൂർ പൂർവവിദ്യാർത്ഥിയും ഫിസിക്സ് ഗോൾഡ് മെഡലിസ്റ്റുമായ ജ്ഞാൻ സി മേത്ത വ്യക്തമാക്കി. ചടങ്ങിൽ ഗായത്രി മന്ത്രം ഉൾപ്പെടുത്തിയത് എന്തിനാണെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങൾ മതപരമായ ചടങ്ങുകളിൽ നിന്ന് മുക്തമായിരിക്കണമെന്നും ഷമ മൊഹമ്മദ് അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ ചടങ്ങിൽ കേട്ട വരികൾ ഗായത്രി മന്ത്രമല്ലെന്ന വാദവുമായി ജ്ഞാൻ സി മേത്ത രംഗത്തെത്തിയതോടെ വിഷയം പുതിയ വഴിതിരിവിലേക്ക് എത്തിയിരിക്കുകയാണ്.
സംസ്‌കൃതത്തിലുള്ള എല്ലാ വരികളും ഗായത്രി മന്ത്രമല്ലെന്നും, ഏത് ശ്ലോകമാണ് ചടങ്ങിൽ ചൊല്ലിയതെന്ന് കൃത്യമായി തിരിച്ചറിയണമെന്നും മേത്ത ആവശ്യപ്പെട്ടു. ആഗസ്റ്റ് 8-ന് നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കടുത്തിരുന്നു. സംഭവത്തിൽ വിശാലമായ ചർച്ചകൾ പുരോഗമിക്കുകയാണ്.
തൈത്തിരീയോപനിഷത്തിലെ ‘ശിക്ഷാവല്ലി’ ആയിരുന്നു ചടങ്ങിൽ കേൾപ്പിച്ചത്. ബ്രഹ്മചര്യ നിഷ്ഠയിലുറച്ചു നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കി ഗൃഹസ്ഥാശ്രമത്തിലേയ്ക്ക് പ്രവേശിക്കാനായി മടങ്ങി പോകുന്ന വിദ്യാർത്ഥികൾക്കുള്ള ഉപദേശമാണിത്. സത്യം പറയുക, ധർമ്മം ചെയ്യുക. സത്യത്തിൽ നിന്നും ധർമ്മത്തിൽ നിന്നും നല്ലതിൽ നിന്നും ക്ഷേമകർമ്മങ്ങളിൽ നിന്നും പിഴച്ചുപോകരുത്. അമ്മയേയും അച്ഛനേയും ആചാര്യനേയും അതിഥിയേയും ദേവനായി കരുതുക. കുറ്റമറ്റ കർമ്മങ്ങളേ ചെയ്യാവൂ. ഞങ്ങളുടെ നല്ല പ്രവൃത്തികൾ മാത്രമേ നിങ്ങൾ അനുസരിക്കാവൂ; അല്ലാത്തവ പാടില്ല, എന്നിങ്ങനെയാണ് ഉപദേശങ്ങൾ.
തന്റെ പാചകക്കാരൻ എന്നും അടുക്കളയിൽ പ്രവേശിക്കും മുമ്പ് ഗായത്രിമന്ത്രം കേൾക്കാറുണ്ട് എന്നും താനും അത് നിത്യവും കേൾക്കുമെന്നും ഷമ പറഞ്ഞതായാണ് റിപ്പോർട്ടുകൾ. തനിക്ക് അത് കേൾക്കുന്നതുകൊണ്ട് ബുദ്ധിമുട്ടില്ല, എന്നാൽ, വിദ്യാഭ്യാസമേഖല പൂർണമായും മതവിമുക്തമാവണം എന്നായിരുന്നു ഷമ അഭിപ്രായപ്പെട്ടത്.

Comments