
ഇന്ത്യന്‍ ടീമിനുള്ളില്‍ പുകഞ്ഞു കൊണ്ടിരുന്ന പ്രശ്നങ്ങള്‍ തുറന്നു കാട്ടി അനില്‍ കുംബ്ലെ പരിശീലക സ്ഥാനം ഒഴിഞ്ഞപ്പോള്‍ കോഹ്ലിക്കെതിരെ ഇതിഹാസ താരങ്ങളുള്‍പ്പെടെ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ പ്രസന്ന രംഗത്തെത്തി.
ഇന്ത്യന്‍ ക്രിക്കറ്റിന്റെ ബോസാണ് താനെന്ന് കോഹ്ലിക്ക് വിചാരമുണ്ടെങ്കില്‍ ടീമിനെ ഒറ്റയ്ക്കു നയിക്കട്ടെ. ക്യാപ്റ്റനാണ് ബോസെങ്കില്‍ എന്തിനാണ് അവര്‍ക്ക് കോച്ച്? ബാറ്റിങ് ഫീല്‍ഡിങ് പരിശീലകരുടെ ആവശ്യം പോലും അവര്‍ക്ക് ഇല്ല. കോഹ്ലി മികച്ച താരമാണെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ മികച്ച ക്യാപ്റ്റനാണോ എന്നറിയില്ല.
കുംബ്ലെയെ പോലെ ഒരു ഇതിഹാസ താരത്തിന് പോലും ബഹുമാനം ലഭിക്കുന്നില്ലെങ്കില്‍ ബാറ്റിങ് ബോളിങ് പരിശീലകരായ ബംഗാറിനോ ശ്രീധറിനോ ആത്മവിശ്വാസത്തോടെ കോഹ്ലിയോട് സംസാരിക്കാനുള്ള കെല്പ്പുണ്ടാവുമെന്ന് തോന്നുന്നില്ല.
ഈ സമീപനമുള്ള ക്യാപ്റ്റനൊപ്പം പരിശീലകനെ കണ്ടെത്തുന്നതില്‍ കാര്യമില്ല. കായിക പരിശീലനത്തിന് പറ്റിയ ആരെയെങ്കിലും വെച്ചാല്‍ മതിയല്ലോയെന്നും പ്രസന്ന പരിഹസിച്ചു.



