
തിരുവനന്തപുരം: ബി.ജെ.പി നേതാവ് പ്രതിയായ കള്ളനോട്ടടി കേസില്‍ സമഗ്ര അന്വേഷണം ആവശ്യമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ഇതിന് പിന്നില്‍ വലിയ ശൃംഖല തന്നെ പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന സംശയമുണ്ട്. ബിജെപിക്ക് കേന്ദ്രത്തിലുള്ള സ്വാധീനം അന്വേഷണത്തിന് തടസമാകരുതെന്നും കുറ്റക്കാരെ നിയമത്തിന് മുന്നില്‍കൊണ്ടുവരണമെന്നും കോടിയേരി ബാലകൃഷ്ണന് ആവശ്യപ്പെട്ടു.
കൊടുങ്ങല്ലൂരിലെ ബി.ജെ.പി നേതാവ് രാകേഷിനെയാണ് കഴിഞ്ഞ ദിവസം കള്ളനോട്ട് അച്ചടിയുമായി ബന്ധപ്പെട്ട് പോലീസ് പിടികൂടിയത്. രാജ്യദ്രോഹക്കുറ്റമാണ് ഇവര്‍ ചെയ്തതെന്നും രാജ്യാന്തര ബന്ധമുള്ള സംഘമാണ് ഇതിന് പിന്നിലെന്നും വ്യക്തമായതെന്നും ബി.ജെ.പിയുടെ സംസ്ഥാന നേതാക്കളുമായി ഇവര്‍ക്കുള്ള ബന്ധം പുറത്തുവന്നെന്നും കോടിയേരി ആരോപിച്ചു.
തെരഞ്ഞെടുപ്പ് ഘട്ടങ്ങളിലും അതിന് ശേഷവും ബി.ജെ.പി യുടെ പ്രവര്‍ത്തനങ്ങളുടെ പ്രധാന സാമ്പത്തിക സ്രോതസ്സ് ഇവിടെയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട് എന്നും കോടിയേരി ആരോപിക്കുന്നു. കള്ളപ്പണം ഇല്ലാതാക്കാനാണ് നോട്ടുനിരോധിച്ചതെന്ന് പ്രചരിപ്പിച്ച ബി.ജെ.പി നേതൃത്വം തന്നെ കള്ളനോട്ട് അച്ചടിക്കുന്നതിന് നേതൃത്വം നല്കുന്നുവെന്നത് വിരോധാഭാസമാണെന്നും കോടിയേരി പറഞ്ഞു.






