
ബാഹുബലിയുടെ വിജയത്തില്‍ ക്രൂശിക്കപ്പെട്ട ഒരേയൊരു താരമാണ് നടി ശ്രീദേവി. ശിവഗാമി ദേവിയെന്ന ശക്തമായ കഥാപാത്രവുമായി ശ്രീദേവിയെ സമീപിച്ചെങ്കിലും ഉയര്‍ന്ന പ്രതിഫലം ചോദിച്ചതോടെ രമ്യ കൃഷ്ണനിലേയ്ക്ക് ശിവഗാമി എത്തുകയായിരുന്നു. ഇത്രയും നാള് ബാഹുബലി ഉപേക്ഷിച്ചതിനെക്കുറിച്ച് മൗനം പാലിച്ചെങ്കിലും കഴിഞ്ഞ ദിവസം ശ്രീദേവി പൊട്ടിത്തെറിച്ചു. ബാഹുബലി കണ്ടോ? എന്തിനായിരുന്നു വേഷം ഉപേക്ഷിച്ചതെന്നായിരുന്നു ചോദ്യം.
സത്യം പറഞ്ഞാല്‍ ആ സിനിമ ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. ഈ ചോദ്യത്തിന് കുറേ നാളായി മറുപടി പറയാന്‍ കാത്തിരിക്കുകയായിരുന്നു. ബാഹുബലി ഉപേക്ഷിക്കാന്‍ എനിക്ക് എന്റേതായ കാര്യമുണ്ട് അത് വലിയ അപരാധമായിട്ടാണ് പലരും കാണുന്നത്. സിനിമയുടെ രണ്ടു ഭാഗവും പുറത്തു വന്ന ശേഷമാണ് ഇത് ചര്‍ച്ചയാക്കിയത്. ഇതിനു മുന്‍പും ഞാന്‍ ഉപേക്ഷിച്ച നിരവധി ചിത്രങ്ങളുണ്ട് പക്ഷേ അവരൊന്നും ഇത് ചര്‍ച്ചയാക്കി നടന്നില്ല.
ചിത്രത്തിനായി ശ്രീദേവി ചോദിച്ച പ്രതിഫലവും ഡിമാന്റുകളും രാജമൗലി വെളിപ്പെടുത്തിയിരുന്നു. രാജമൗലിയുടെ ഈ സമീപനവും വളരെ മോശമായി പോയി. അദ്ദേഹത്തിന്റേത് അണ്‍പ്രൊഫഷണല്‍ സമീപനമാണ്. തന്റെ വേഷവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പൊതു സമൂഹത്തിന് മുന്നില്‍ ചര്‍ച്ച ചെയ്യാന്‍ പാടില്ലായിരുന്നെന്നും ശ്രീദേവി പറഞ്ഞു.






