
പൃഥ്വിരാജ്, ഇന്ദ്രജിത്ത്, മുരളി ഗോപി എന്നിവര് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ടിയാന്റെ റിലീസ് മാറ്റി. സെന്സര് ബോര്ഡിന്റെ ഇടപെടല് കാരണം ജൂണ് 29ന് തീരുമാനിച്ചിരുന്ന റിലീസ് മാറ്റിയെന്ന് പൃഥ്വിരാജാണ് അറിയിച്ചത്.
ചിത്രത്തിന്റെ സെന്സറിങുമായി ബന്ധപ്പെട്ട പ്രശ്നങ്ങള് കൊണ്ടാണ് റിലീസ് മാറ്റിയതെന്നും പുതിയ തീയതി ഉടന് പ്രഖ്യാപിക്കുമെന്നും പൃഥ്വിരാജ് ഫെയ്സ്ബുക്കില് കുറിച്ചു. വ്യാഴാഴ്ച റിലീസിനെത്താനിരുന്ന ചിത്രം മാറ്റിയതിന്റെ നിരാശയിലാണ് ആരാധകര്.
നവാഗതനായ ജിയന് കൃഷ്ണകുമാര് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന മുരളി ഗോപിയാണ്. ഷൈന് ടോം ചാക്കോ, അനന്യ, പത്മപ്രിയ എന്നിവരാണ് മറ്റ് താരങ്ങള്. ഇന്ദ്രജിത്തിന്റെ മകള് പ്രാര്ത്ഥനയും ചിത്രത്തിലുണ്ട്.







Comments