ഹൈദരാബാദ്: 'ശ്രീ യെപ്പോലെ ചാമ്പ്യന്മാര് ഈ മണ്ണില്‍ നിന്ന് വളര്‍ന്നതില്‍ അഭിമാനിക്കുന്നു. ആന്ധ്രയില്‍ കായികമേഖലയ്ക്കായി ചെയ്യാവുന്നത് എല്ലാം ചെയ്തിരിക്കും'- ഓസ്ട്രേലിയന്‍ ഓപ്പണ്‍ സൂപ്പര്‍ സിരീസ് കിരീടം നേടിയ ബാഡ്മിന്റെണ്‍ താരം കിഡംബി ശ്രീകാന്തിനെ പ്രശംസിച്ചുകൊണ്ടുള്ള ആന്ധ്ര മുഖ്യമന്ത്രിയുടെ വാക്കുകളാണിത്.
ആ വാക്കുകള്‍ പ്രഖ്യാപനങ്ങളില്‍ മാത്രം ഒതുങ്ങിയില്ല. ലോക റാങ്കിങ്ങില്‍ ആദ്യ എട്ടാം സ്ഥാനത്ത് എത്തിയതിനു പിന്നാലെ ആന്ധ്ര സര്‍ക്കാരിന്റെ വക ശ്രീകാന്തിന് 50 ലക്ഷം രൂപയും തേടിയെത്തി.
ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡുവാണ് ശ്രീകാന്തിന് 50 ലഏക്ഷം സമ്മാനത്തുക പ്രഖ്യാപിച്ചത്. തുമ്മലപ്പള്ളികലാക്ഷേത്രത്തില് നടന്ന അനുമോദനച്ചടങ്ങില്‍ ശ്രീക്ക് ചന്ദ്രബാബു നായിഡു ഗ്രുപ്പ് വണ്‍ ഓഫസര്‍ പദവിയും വാഗ്ദ്ദാനം ചെയ്തു.
ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍ ഒളിമ്പിക് ചാമ്പ്യന്‍ ചെന്‍ ലോങ്ങിനെയാണ് ശ്രീകാന്ത് അട്ടിമറിച്ചത്. തുടര്‍ച്ചയായി രണ്ട് സൂപ്പര്‍ സീരീസ് കിരീടം നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡും ശ്രീകാന്ത് നേടിയിരുന്നു. ഇതോടെ മൂന്നു റാങ്കുകള്‍ മുന്നോട്ട് കയറിയ ശ്രീകാന്ത് ലോക ബാഡ്മിന്റണ്‍ റാങ്കിങ്ങില്‍ എട്ടാം സ്ഥാനത്തെത്തി.

Comments