റോം: ഇറ്റലിയുടേയും ഇറ്റാലിയന്‍ ക്ലബ്ബ് എസി മിലാന്റേയും ഇതിഹാസ താരങ്ങളില്‍ ഒരാളായ ഫ്രാങ്കോ ബരേസി (66) അന്തരിച്ചു. ലോകത്തെ ഏറ്റവും മികച്ച പ്രതിരോധ താരങ്ങളില്‍ ഒരാളായി കണക്കാക്കുന്ന ബരേസി തന്റെ കരിയറില്‍ എസി മിലാനുവേണ്ടി മാത്രമാണ് ക്ലബ്ബ് ഫുട്ബോള്‍ കളിച്ചിട്ടുള്ളത്. കരിയര്‍ മുഴുവന്‍ ഒരു ക്ലബ്ബിനായി മാത്രം ബൂട്ട് കെട്ടിയ അദ്ദേഹം 15 സീസണുകളിലാണ് ടീമിനെ നയിച്ചത്.
മരണകാരണം എന്താണെന്ന് വ്യക്തമാക്കിയിട്ടില്ല. 2025 ഓഗസ്റ്റില്‍ ശ്വാസകോശത്തിലെ നോഡ്യൂള്‍ നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയനായ അദ്ദേഹം തുടര്‍ന്ന് ഇമ്മ്യൂണോതെറാപ്പി ചികിത്സ ആരംഭിച്ചിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ മിലാന്-കോര്‍ട്ടിന വിന്റര്‍ ഒളിമ്പിക്സിന്റെ ഉദ്ഘാടന ചടങ്ങിലാണ് അവസാനമായി പൊതുവേദിയില്‍ എത്തിയത്. മുന്‍ ഇന്റര്‍ ഡിഫന്‍ഡര്‍ ജുസെപ്പെ ബെര്ഗോമിക്കൊപ്പം സാന്‍സിറോ സ്റ്റേഡിയത്തിലേക്ക് ദീപശിഖയേന്തി.
ഇറ്റലിക്കായി ലോകകപ്പ് നേടിയ ടീമംഗമാണ്. ഇറ്റലിക്കായി 81 മത്സരങ്ങള്‍ കളിച്ച അദ്ദേഹം 1982 ലെ ലോകകപ്പ് വിജയത്തിലും പങ്കാളിയായി. മിലാനുവേണ്ടി 20 വര്‍ഷം കളിച്ച ബാരെസി, മൂന്ന് യൂറോപ്യന്‍ കപ്പുകളും ആറ് സീരി എ കിരീടങ്ങളും നേടിയിട്ടുണ്ട്. ഒരു ക്ലബിന് മാത്രമായി കരിയര്‍ മാറ്റിവെച്ച ബാരെസി, മിലാന് യൂട്യൂബ്/യൂത്ത് നിരകളിലൂടെ വളര്‍ന്നു വന്നു. 1978 ഏപ്രിലില്‍ 17-ാം വയസ്സിലാണ് അദ്ദേഹം സീനിയര്‍ ടീമിനായി അരങ്ങേറ്റം കുറിച്ചത്.
1982-ല്‍ മിലാന് വീണ്ടും സീരി ബിയിലേക്ക് തരംതാഴ്ത്തപ്പെട്ടപ്പോഴും അദ്ദേഹം ക്ലബ് വിടാന്‍ തയ്യാറായില്ല. അതേ വര്‍ഷം തന്നെ ഇറ്റലിയെ ലോകകപ്പ് ജേതാക്കളാക്കാന്‍ സഹായിച്ച അദ്ദേഹം, 22-ാം വയസ്സില്‍ മിലാന്റെ ക്യാപ്റ്റന്‍ പദവിയും ഏറ്റെടുത്തു. റോസോനേറികള്ക്കായി 700-ലധികം മത്സരങ്ങള്‍ കളിച്ച ബാരെസി, 1980 കളുടെ അവസാനത്തിലും 1990 കളുടെ തുടക്കത്തിലും ക്ലബിനെ ആഗോള ആധിപത്യത്തിലേക്ക് നയിച്ചു.
1982 ലെ ലോകകപ്പിന് പുറമെ, 1994 ലെ ലോകകപ്പില്‍ ഇറ്റലിയെ റണ്ണേഴ്സ് അപ്പ് ആക്കുന്നതിലും അദ്ദേഹം നിര്‍ണായക പങ്കുവഹിച്ചു. എന്നാല്‍ ബ്രസീലിനെതിരായ ഫൈനലിലെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കിക്ക് നഷ്ടപ്പെടുത്തിയ മൂന്ന് അസ്സൂറി താരങ്ങളില്‍ ഒരാളായിരുന്നു അദ്ദേഹം. 1989 ലെ ബാലണ്‍ ഡി ഓര് പുരസ്കാരത്തില്‍ തന്റെ സഹതാരം മാര്‍ക്കോ വാന്‍ ബാസ്റ്റന് പിന്നില്‍ രണ്ടാം സ്ഥാനം നേടാന്‍ ബാരെസിക്ക് കഴിഞ്ഞിരുന്നു.
1997-ല്‍ ബാരെസി വിരമിച്ചപ്പോള്‍ എസി മിലാന് അദ്ദേഹത്തിന്റെ 6-ാം നമ്പര്‍ ജേഴ്സിയും പിന്‍വലിച്ചു. അദ്ദേഹം ഒപ്പം കളിച്ചവരും എതിരാളികളുമായിരുന്ന നിരവധി താരങ്ങളെ അണിനിരത്തി ക്ലബ് അദ്ദേഹത്തിന് ആദരവായി ഒരു യാത്രയയപ്പ് മത്സരവും സംഘടിപ്പിച്ചു.
2020-ല്‍ എസി മിലാന്റെ ഓണററി പ്രസിഡന്റായി ബാരെസി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

Comments