സീനിയര്‍ വനിതകളുടെ സീചെം ട്രോഫി കിരീടം കേരളത്തിന്. ഫൈനലില്‍ ഹിമാചല്‍പ്രദേശിനെ 48 റണ്‍സിന് കീഴടക്കിയാണ് കേരളം ചാമ്പ്യന്മാരായത്. ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സ് നേടിയപ്പോള്‍, മറുപടിക്കിറങ്ങിയ ഹിമാചല്‍പ്രദേശ് 18.3 ഓവറില്‍ 98 റണ്‍സിന് ഓള്‍ഔട്ടായി. നാല് വിക്കറ്റ് വീഴ്ത്തി വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച നിയ നസ്നീന് പ്ലെയര്‍ ഓഫ് ദി മാച്ചായി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കേരളത്തിന് ഓപ്പണര്‍മാരായ കിരണ്‍ നവ്ഗിരെ (34), ടി. ഷാനി (30) എന്നിവര്‍ മികച്ച തുടക്കമൊരുക്കി. 15 പന്തില്‍ 24 റണ്‍സെടുത്ത നജ്ല സി.എം.സി.യും ആറ് പന്തില്‍ 15 റണ്‍സെടുത്ത നിയ നസ്നീനും അവസാന ഓവറുകളില്‍ നിര്‍ണായക സംഭാവന നല്കി. ഹിമാചല്‍പ്രദേശിനായി നീന ചൗധരി നാല് വിക്കറ്റും യമുന വി. റാണ രണ്ട് വിക്കറ്റും സ്വന്തമാക്കി.
147 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഹിമാചല്‍പ്രദേശിന് ഹര്‍ലീന്‍ ഡിയോള്‍ (40), ഹിമാന്‍ഷി മേത്ത (30) എന്നിവരെ ഒഴികെ മറ്റാര്‍ക്കും രണ്ടക്കം കടക്കാനായില്ല. നാല് ഓവറില്‍ രണ്ട് മെയ്ഡനടക്കം എട്ട് റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റ് നേടിയ നിയ നസ്നീന് ഹിമാചലിന്റെ ബാറ്റിങ് നിര തകര്‍ത്തു. മൃദുല വി.എസ്., ടി. ഷാനി എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും സജന സജീവന് ഒരു വിക്കറ്റും നേടി.

Comments