
തിരുവനന്തപുരം: രണ്ടര വര്‍ഷത്തെ ഇടവേളയ്ക്കുശേഷം സംസ്ഥാനത്ത് ബാറുകള്‍ തുറന്നത് ഉത്സാവാന്തരീക്ഷത്തില്‍. തലസ്ഥാസ്ഥാനത്ത് തിരുമലയില്‍ ശിങ്കാരിമേളത്തിന്റെ അകമ്പടിയോടെയാണ് ഒരു ബാര്‍ തുറന്നത്. മറ്റൊരിടത്താകട്ടെ ഇടവേളയ്ക്കു ശേഷം മടങ്ങിയെത്തിയ ഇടപാടുകാരെ സ്വീകരിക്കാന്‍ കൊമ്പനാനയെത്തന്നെ രംഗത്തിറക്കി.
പുതിയ മദ്യനയത്തില്‍ ബാറുകളുടെ പ്രവര്‍ത്തനസമയം രാവിലെ 11 മുതല്‍ ആയിരുന്നെങ്കിലും നേരത്തേ തന്നെ മദ്യപര്‍ ബാറുകള്‍ക്കു മുന്നില്‍ തമ്പടിച്ചിരുന്നു. ബാറുകള്‍ പൂട്ടിയതോടെ മദ്യപിക്കാന്‍ അനുഭവപ്പെട്ടിരുന്ന ബുദ്ധിമുട്ടുകള്‍ പലരും മാധ്യമപ്രവര്‍ത്തകരുമായി പങ്കുവച്ചു. ബീവറേജിലെ നീണ്ടനിരയും സ്വസ്ഥമായിരുന്നു കഴിക്കാന്‍ സ്ഥലമില്ലാത്തതും പോലീസിനെ ഭയന്നു പരക്കംപാഞ്ഞതുമായ കഥകള്‍ ഇവര്‍ വിവരിച്ചു. ചെലവ് കൂടിയാലും സമാധാനമായി ഇനി മദ്യം കഴിക്കാമെന്ന ആശ്വാസത്തിലാണ് മിക്കവരും.
പറഞ്ഞ സമയത്ത് ഷട്ടറുകള്‍ തുറന്നെങ്കിലും സ്റ്റോക്ക് എത്താത്തതിനാല്‍ പലയിടത്തും ഉച്ചയോടെയാണു വില്പന ആരംഭിച്ചത്. ആദ്യ ദിവസം രാത്രി 11 വരെ മിക്ക ബാറുകളിലും നല്ല തിരക്ക് അനുഭവപ്പെട്ടു. ടൂറിസം മേഖലയിലെ ബാറുകള്‍ രാവിലെ 10 ന് തന്നെ പ്രവര്‍ത്തനം ആരംഭിച്ചു. ജൂെലെ ഒന്നു മുതലാണ് പുതിയ മദ്യനയം പ്രാബല്യത്തിലായതെങ്കിലും െഡ്രെ ഡേ ആയതിനാല്‍ ആദ്യദിവസം പ്രവര്‍ത്തനമുണ്ടായില്ല.
എക്െസെസ് വകുപ്പിനു ലഭിച്ച 81 അപേക്ഷകളില്‍ ത്രീ സ്റ്റാര്‍ മുതലുള്ള 77 ബാറുകള്ക്കായിരുന്നു ആദ്യം തുറക്കാന്‍ അനുമതി നല്‍കിയിരുന്നത്. ഇന്നലെ രണ്ടെണ്ണത്തിനുകൂടി അനുമതി ലഭിച്ചു. വരും ദിവസങ്ങളില്‍ കൂടുതല്‍ എണ്ണത്തിന് അനുമതി ലഭിക്കും. എന്നാല്‍ അറുപതോളം ബാറുകള്‍ മാത്രമാണ് ഇന്നലെ തുറന്നത്. നാളെയോടെ എല്ലാ ബാറുകളും തുറക്കും. എറണാകുളത്താണ് ഏറ്റവും കൂടുതല്‍ ബാറുകള്‍ തുറക്കാന്‍ അനുമതി നല്‍കിയിരുന്നത്-20. ഇതില്‍ പത്തെണ്ണവും കൊച്ചി നഗരത്തിലാണ്.
കുറവ് ഇടുക്കിയിലും-ഒന്ന്. അതേസമയം, സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ദേശീയ-സംസ്ഥാന പാതയ്ക്കു 500 മീറ്റര്‍ പരിധിയിലുള്ള ബാറുകള്‍ക്ക് െലെന്സന്സ് നല്‍കിയിട്ടില്ല. സുപ്രീംകോടതി ഉത്തരവ് ബാധകമാകാത്ത 130 ത്രീ സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ ഹോട്ടലുകളാണ് സംസ്ഥാനത്തുള്ളത്. എന്നാല്‍ ഇതില്‍ പലതിന്റേയും സ്റ്റാര്‍ €ാസിഫിക്കേഷന്‍ കഴിഞ്ഞതാണ്. ബാറുകള്‍ക്കായി എറണാകുളത്ത് 21 അപേക്ഷകള്‍ ലഭിച്ചതില്‍ 20 എണ്ണത്തിനു അനുമതി നല്കി.
ആലപ്പുഴയില്‍ ലഭിച്ച രണ്ട് അപേക്ഷകള്‍ക്കും അനുമതി ലഭിച്ചു. തിരുവനന്തപുരം-11, തൃശൂര്‍ ഒന്‍പത്, കണ്ണൂരില്‍ എട്ട്, കോട്ടയത്തും പാലക്കാട്ടും ആറു വീതം, മലപ്പുറത്ത് നാല്, കൊല്ലത്തും കോഴിക്കോടും മൂന്നു വീതം, വയനാട്ടില്‍ രണ്ടും ബാറുകള്‍ക്കാണ് ആദ്യാനുമതി ലഭിച്ചത്. കള്ളുഷാപ്പ് െലെസന്സിനു 2528 അപേക്ഷ ലഭിച്ചതില്‍ 2112 എണ്ണത്തിനും െലെസന്‍സ് നല്‍കിയിട്ടുണ്ട്. നിലവില്‍ പ്രവര്‍ത്തിക്കുന്ന 23 െഫെവ് സ്റ്റാര്‍ ഹോട്ടലുകളും െലെസന്‍സ് പുതുക്കിയിട്ടുണ്ട്. ത്രീ സ്റ്റാറിനു താഴെയുള്ളതും നിലവില്‍ പ്രവര്‍ത്തിക്കുന്നതുമായ ബിയര്‍, െവെന്‍ പാര്‍ലറുകള്‍ പതിവുപോലെ പ്രവര്‍ത്തിച്ചു.






