
മലേഷ്യയിലെ സാബ സ്വദേശിയായ പെണ്‍കുട്ടിയുടെ ശരീരം നിറയെ മറുകുകളാണ്. ചെറിയ മുഖക്കുരു പോലും വന്നാല്‍ സഹിക്കാന്‍ കഴിയാത്ത പെണ്‍കുട്ടികള്‍ എവിത പാട്സി എഡ്ഗര്‍ ഡെല്മുണ്ടോയെ മനസ്സിലാക്കണം. കാരണം തന്റെ ശരീരം നിറയെയുള്ള മറുകുകളെ ഓര്‍ത്ത് വിഷമിക്കാതെ അതിനെ അംഗീകരിക്കുകയാണ് എവിത ചെയ്തത്. 2018ലെ മിസ് യൂണിവേഴ്സ് മലേഷ്യ ആകാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍ എവിത.
ചെറുപ്പകാലം മുതല്‍ ക്രൂരമായ വാക്കുകള്‍ കേട്ടാണ് തന്റെ 20മത്തെ വയസ്സില്‍ എവിത എത്തി നില്‍ക്കുന്നത്. തന്നെ കുട്ടികള്‍ രാക്ഷസിയെന്നാണ് വിളിച്ചിരുന്നതെന്ന് എവിത ഒരു ്അഭിമുഖത്തില്‍ വ്യക്തമാക്കുന്നു. ആദ്യ കാലങ്ങളില്‍ ഇതില്‍ പ്രയാസം നേരിട്ടിരുന്നവെന്നും. എന്നാല്‍ തന്റെ ശരീരത്തിലെ ഈ മറുകുകള്‍ നീക്കം ചെയ്യുന്നത് തന്റെ ജീവനെ പോലും അപകടത്തിലാക്കുമെന്ന് എവിത ഡോക്ടര്‍മാരില്‍ നിന്നും മനസ്സിലാക്കുന്നത് 16മത്തെ വയസ്സിലാണ്. തുടര്‍ന്ന് ഈ വൈരൂപ്യത്തെ എവിത അംഗീകരിക്കുകയായിരുന്നു. എല്ലാത്തിനെയും ശരിയായ രീതിയില്‍ എവിത കാണാന്‍ തുടങ്ങി. ഇപ്പോള്‍ തന്നെ കണ്ടാല്‍ ആരും കളിയാക്കാറില്ലെന്ന് എവിത പറയുന്നു. എവിതയുടെ ഇന്‍സ്റ്റഗ്രാമില്‍ പോലും നിരവധി ആരാധകരാണുള്ളത്. എവിത മറ്റുള്ളവര്‍ക്ക് പ്രചോദനമാണെന്നാണ് എല്ലാവരും പറയുന്നത്.






