ബംഗലൂരു: ബംഗലൂരു മെട്രോ റെയില്‍ ജീവനക്കാര്‍ നടത്തിയ മിന്നല്‍ പണിമുടക്ക് ഏഴ് മണിക്കൂറിനു ശേഷം പിന്‍വലിച്ചു. സുരക്ഷാ ജീവനക്കാരുമായുണ്ടായ സംഘര്‍ഷത്തിന്റെ പേരില്‍ മെട്രോ ജീവനക്കാരില്‍ രണ്ടു പേരെ അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. തൊഴിലാളികളുമായുള്ള നീണ്ട ചര്‍ച്ചകള്‍ക്കു ശേഷമാണ് പണിമുടക്ക് പിന്‍വലിച്ച് സര്‍വീസ് പുനരാരംഭിക്കാന്‍ കഴിഞ്ഞത്.
42 കിലോമീറ്റര്‍ നീളമുള്ള ഐ.ടി നഗരത്തിന്റെ മുകളിലൂടെ രാവിലെ അഞ്ചു മുതല്‍ സര്‍വീസ് നടക്കുന്ന 'നമ്മ മെട്രോ'യെ ആശ്രയിച്ച് മൂന്നു ലക്ഷത്തോളം യാത്രക്കാരാണ് പ്രതിദിനം സ്റ്റേഷനുകളില്‍ എത്തുന്നത്. പതിവുപോലെ നിരവധി പേര് വിവിധ സ്റ്റേഷനുകളില്‍ യാത്രയ്ക്കായി ഇന്നു രാവിലെ എത്തിയിരുന്നുവെങ്കിലും പണിമുടക്കിനെ തുടര്‍ന്ന് ട്രെയിന്‍ കിട്ടാതെ ഏറെ വിഷമിച്ചു. ഐ.എന്‍.ടി.യു.സി അടക്കമുള്ള സംഘടനകളും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
സംഘര്‍ഷത്തിന്റെ പേരില്‍ കര്‍ണാടക സെക്യൂരിറ്റി സ്റ്റാഫിന്റെ പരാതിയില്‍ ആറ് മെട്രോ ജീവനക്കാരെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. അവരില്‍ നാലു പേരെ പിന്നീട് വിട്ടയച്ചിരുന്നു. മെരേടാ നല്കിയ പരാതിയില്‍ രണ്ട് സെക്യുരിറ്റി ജീവനക്കാരെയും അറസ്റ്റു ചെയ്തിട്ടുണ്ട്.

Comments