കോട്ടയം: മുല്ലപ്പെരിയാർ സുരക്ഷാ പരിശോധന കേരളം ഏറെ നാളായി ആവശ്യപ്പെടുന്നതാണെന്ന് മന്ത്രി മോൻസ് ജോസഫ്. പരിശോധനയുടെ റിപ്പോർട്ടിനായി കേരളം കാത്തിരിക്കുകയാണെന്നും വരും ദിവസങ്ങളിൽ പരിശോധന സംബന്ധിച്ച് ചർച്ചകൾ നടക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചർച്ചയിൽ കേരളത്തിന്റെ പ്രതിനിധിയും പങ്കെടുക്കും. കേന്ദ്രത്തിന്റെ നിലപാട് എന്താണെന്ന് പരിശോധിച്ച ശേഷമാകും തുടർനടപടികൾ. സുപ്രീം കോടതിയിൽ ഫലപ്രദമായ നിയമനടപടികൾ സ്വീകരിക്കുന്നതിനായി സീനിയർ അഭിഭാഷകരുടെ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണമെന്ന ആവശ്യത്തിൽ കേരളം ഉറച്ചുനിൽക്കും. ഈ മാസം അവസാനം ഡൽഹിയിൽ യോഗം ചേരും. സംസ്ഥാനത്തിന്റെ ആവശ്യം കോടതി വഴി തന്നെ നേടിയെടുക്കാനാണ് ശ്രമം. അതേസമയം സമവായ ചർച്ചകളും തുടരുമെന്ന് മന്ത്രി പറഞ്ഞു.
നിലവിൽ കേരളത്തിന്റെ ആവശ്യത്തോട് തമിഴ്നാട് വിയോജിപ്പ് അറിയിച്ചിട്ടുണ്ട്. ചെന്നൈയിൽ നടന്ന ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗത്തിൽ കേരള മുഖ്യമന്ത്രി പുതിയ ഡാം എന്ന ആവശ്യം ഉന്നയിച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു.കോട്ടയത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മോൻസ് ജോസഫ്.

Comments