കണ്ണൂർ: മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ മോശമായി ചിത്രീകരിച്ച് ഫേസ്ബുക്ക് പോസ്റ്റ് പ്രസിദ്ധീകരിച്ചെന്ന പരാതിയിൽ സൈബർ പൊലീസ് കേസെടുത്തു. അബൂബക്കർ ഉറുമി മുഹമ്മദ് എന്ന ഫേസ്ബുക്ക് അക്കൗണ്ടിനെതിരെയാണ് കണ്ണൂർ റൂറൽ സൈബർ പൊലീസ് കേസെടുത്തത്.
മുസ്ലിം ലീഗ് രാമന്തളി പഞ്ചായത്ത് പ്രസിഡന്റ് സബീർ ഹമീദ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഓണവുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച പോസ്റ്റിൽ സാദിഖലി തങ്ങളുടെ ചിത്രം മോർഫ് ചെയ്ത് ഉപയോഗിച്ചെന്നാണ് പരാതി.
സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.

Comments