
തിരുവനന്തപുരം: മെഡിക്കല്‍ സീറ്റില്‍ ഒരു രൂപ പോലും ഫീസ് വര്‍ധിപ്പിക്കാനാകില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. മുഴുവന്‍ അലോട്ട്മെന്റും സര്‍ക്കാര്‍ തന്നെ നടത്തുമെന്നും ഇത് അംഗീകരിച്ചാല്‍ മാത്രമേ മാനേജ്മെന്റുകളുമായി ചര്‍ച്ചയുള്ളുവെന്നും മന്ത്രി അറിയിച്ചു. വിദ്യാര്‍ത്ഥികളുടെ പ്രശ്നങ്ങള്‍ കോടതി കേള്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.






