മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനെ വൈകാതെ പ്രഖ്യാപിക്കുമെന്ന് മുന്‍ ക്യാപ്റ്റനും ബിസിസിഐ ഉപദേശക സമിതി അംഗവുമായ സൗരവ് ഗാംഗുലി. ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുമായി സംസാരിച്ച ശേഷമായിരിക്കും പുതിയ പരിശീലകനെ നിയമിക്കുകയയെന്നും ഗാംഗുലി വ്യക്തമാക്കി. സച്ചിന് ഗാംഗുലി, വിവിഎസ് ലക്ഷ്മണ് എന്നിവര്‍ അംഗങ്ങളായ സമിതിയാണ് പുതിയ പരിശീലകനെ തെരഞ്ഞെടുക്കുന്നത്.
ടീമിന്റെ പുതിയ പരിശീലകനാകാന്‍ പത്ത് പേര് അപേക്ഷ നല്‍കിയിട്ടുണ്ട്. വീരേന്ദര്‍ സേവാഗ്, രവി ശാസ്ത്രി, ദോഡ്ഡ ഗണേഷ്, ലാല്‍ചന്ദ് രാജ്പുത്, ലാന്‍സ് ക്ലൂസ്നര്, രാകേഷ് ശര്‍മ, ടോം മുഡി, റിച്ചാര്‍ഡ് പിബസ്, ഫില്‍ സിമ്മണ്‍സ്, ഉപേന്ദ്രനാഥ് ബ്രംഹചാരി എന്നിവരാണ് അപേക്ഷകര്‍. അപേക്ഷകരില്‍ ഉപേന്ദ്രനാഥ് ക്രിക്കറ്റ് പശ്ചാത്തലമില്ലാത്ത എഞ്ചിനീയറാണ്.
അപേക്ഷകരില്‍ നിന്നും ആറ് പേരുടെ ചുരുക്കപ്പട്ടിക വിദഗ്ധ സമിതി തയ്യാറാക്കിയിട്ടുണ്ട്. രവി ശാസ്ത്രി, സേവാഗ്, ടോം മൂഡി, സിമ്മണ്‍സ്, പിബസ്, രാജ്പുത് എന്നിവരുടെ പട്ടികയാണ് തയ്യാറാക്കിയിരിക്കുന്നത്. അനില്‍ കുംബ്ലെ രാജിവച്ച ഒഴിവിലേക്കാണ് പുതിയ പരിശീലകനെ നിയമിക്കുന്നത്.






