ലണ്ടൻ: ബെൻ സ്റ്റോക്സിന്റെ അപ്രതീക്ഷിത വിരമിക്കലും ബ്രെൻഡൻ മക്കെല്ലം പരിശീലകസ്ഥാനം ഒഴിഞ്ഞതും പിന്നാലെ ഇംഗ്ലണ്ട് ടെസ്റ്റ് ക്രിക്കറ്റ് പുതിയ വഴിയിലേക്ക് കടക്കുന്നു. നാല് വർഷമായി ടീമിന്റെ മുഖമുദ്രയായിരുന്ന 'ബാസ്ബോൾ' ശൈലിയിൽ നിന്ന് മാറി ജോ റൂട്ടിന്റെ നേതൃത്വത്തിലുള്ള പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിനെ ഇംഗ്ലണ്ട് പ്രഖ്യാപിച്ചു.
പുതിയ മുഖ്യപരിശീലകനായി നിയമിതനായ മുൻ ന്യൂസിലൻഡ് നായകനും ചെന്നൈ സൂപ്പർ കിങ്സിന്റെ മുൻ പരിശീലകനുമായ സ്റ്റീഫൻ ഫ്ലെമിങ് ഈ പരമ്പരയിൽ ടീമിനൊപ്പമുണ്ടാകില്ല. മുൻ ഇംഗ്ലീഷ് ഓപ്പണർ മാർക്കസ് ട്രസ്കോത്തിക്കാണ് താത്കാലിക പരിശീലക ചുമതല. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഡിസംബറിലെ ടെസ്റ്റ് പരമ്പരയോടെയാണ് ഫ്ലെമിങ് ഔദ്യോഗികമായി ചുമതലയേൽക്കുക.
മൂന്ന് മത്സരങ്ങളടങ്ങിയ പാകിസ്ഥാൻ പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകൾക്കായുള്ള 16 അംഗ സംഘത്തെയാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് പ്രഖ്യാപിച്ചത്. ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായ പരമ്പര ഈ മാസം അവസാനത്തോടെ ആരംഭിക്കും. ആദ്യ മത്സരം ഈ മാസം 19 മുതൽ ഹെഡിംഗ്ലിയിൽ നടക്കും.

Comments