
കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി മാറിയേക്കും. നടി ആക്രമിക്കപ്പെട്ട സംഭവം നിയമ ചരിത്രത്തില്‍ പ്രാധാന്യമേറെയുള്ളതാണ്. ബലാത്സംഗം ചെയ്യാന്‍ ക്വട്ടേഷന്‍ കൊടുക്കുന്നത് ലോകത്തില്‍ തന്നെ അപൂര്‍വ്വം. ഈ കേസ് കൈകാര്യം ചെയ്യമ്പോള്‍ ഈ അപൂര്‍വ്വത പ്രധാന ഘടകമായി മാറും. കുറ്റം തെളിയിക്കപ്പെട്ടാല്‍ ബലാത്സംഗം, വധശ്രമം, ഗൂഢാലോചന, സാമ്പത്തിക കുറ്റകൃത്യം എന്നീ വകുപ്പുകളെല്ലാം ചുമത്തും. അപൂര്‍വ്വ കേസെന്ന വീക്ഷണം കോടതി ഉന്നയിച്ചാല്‍ ജീവപര്യന്തം ശിക്ഷ ഉറപ്പാണ്.
ആക്രമിക്കപ്പെട്ട നടിയുടെയും ദിലീപിന്റെയും സാമ്പത്തിക ഇടപെടലുകള്‍ കേന്ദ്രീകരിച്ചാണ് രണ്ടാം ഘട്ട അന്വേഷണം. നടിയും ദിലീപുമായുള്ള ബിനാമി ഇടപാടുകളെക്കുറിച്ചും സൂചനകള്‍ ലഭിച്ചിട്ടുണ്ട്. ഇത് തെളിഞ്ഞാല്‍ കേസില്‍ കൂടുതല്‍ പ്രതികള്‍ കുടുങ്ങും.
ദിലീപിനും നടിക്കുമൊന്നിച്ചുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ചും നടി മൊഴി നല്‍കിയിട്ടുണ്ട്. കേരളത്തിനകത്തും പുറത്തുമായി കോടികളുടെ ഇടപാടുകള്‍ ഇരുവര്‍ക്കുമുണ്ട്. വന്‍ തോതിലുള്ള ഈ നിക്ഷേപത്തിന് പണം എവിടെ നിന്നെന്ന ചോദ്യത്തിന് ഉത്തരമില്ല. അതിനാല്‍ രണ്ടാം ഘട്ട അന്വേഷണം ഇത് കേന്ദ്രീകരിച്ചാണ്.






